പണം പിരിക്കാനാണ് കെ. മുരളീധരന്റെ ഉദ്ദേശം; നേമം കാവി മണ്ണായി തുടരും.മുരളീധരനെതിരെ സന്ദീപ് വാര്യർ

തിരുവനന്തപുരം: നേമത്ത് ജയിക്കാനല്ല, പിരിക്കാനാണ് കെ മുരളീധരന്റെ ഉദ്ദേശമെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു. ഗൾഫിൽ നിന്നും ഒഴുകിയെത്തുന്ന ഹിന്ദു വിരുദ്ധരുടെ കയ്യയച്ചുളള ‘സഹകരണത്തിലാണ് ‘ മുരളിയുടെ കണ്ണെന്നും സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു. മാറാട് സംഭവത്തിൽ മകനും നിലയ്ക്കലിൽ അച്ഛനും സ്വീകരിച്ച ഹിന്ദു വിരുദ്ധ നിലപാടിന് നേമം തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

“വടക്കാഞ്ചേരിയിൽ സംഭവിച്ചതിനേക്കാൾ വലിയ നാണക്കേട് നേമം മുരളിക്ക് നൽകും. പണ്ട് മാളയിലും നേമത്തും ഒരേ സമയം മത്സരിച്ച് നേമത്തെ ഉപേക്ഷിച്ചു പോയ അച്ഛന്റെ മകനാണ് മുരളീധരൻ. നേമം കാവി മണ്ണായി തുടരുമെന്നും ആ കാവി കേരളമാകെ പടർന്നു കയറുകയും ചെയ്യും”- സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

നേമത്ത് ജയിക്കാനല്ല , പിരിക്കാനാണ് കെ.മുരളീധരന്റെ ഉദ്ദേശം . ഗൾഫിൽ നിന്നും ഒഴുകിയെത്തുന്ന ഹിന്ദു വിരുദ്ധരുടെ കയ്യയച്ചുള്ള ‘സഹകരണത്തിലാണ് ‘ മുരളിയുടെ കണ്ണ്. മാറാട് സംഭവത്തിൽ മകനും നിലയ്ക്കലിൽ അച്ഛനും സ്വീകരിച്ച ഹിന്ദു വിരുദ്ധ നിലപാടിന് നേമം തിരിച്ചടി നൽകും. വടക്കാഞ്ചേരിയിൽ സംഭവിച്ചതിനേക്കാൾ വലിയ നാണക്കേട് നേമം മുരളിക്ക് നൽകും.

പണ്ട് മാളയിലും നേമത്തും ഒരേ സമയം മത്സരിച്ച് നേമത്തെ ഉപേക്ഷിച്ചു പോയ അച്ഛന്റെ മകനാണ് മുരളീധരൻ . ഭൂരിപക്ഷ വികാരം പ്രകടിപ്പിക്കാൻ ആരും നിയമസഭയിൽ ഉണ്ടാവരുത് എന്ന ഹിന്ദു വിരുദ്ധരുടെ ആഗ്രഹത്തിൻ്റെ പ്രതിഫലനം കൂടിയാണ് മുരളീധരന്റെ സ്ഥാനാർത്ഥിത്വം. നേമം കാവി മണ്ണായി തുടരും . ആ കാവി കേരളമാകെ പടർന്നു കയറുകയും ചെയ്യും.

Top