അട്ടിമറികള്‍ക്കൊടുവില്‍ വിജയം ബിജെപിക്കൊപ്പം?: യഡിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്

ബാംഗലൂരു: വന്‍ ട്വിസ്റ്റുകള്‍ക്കും അട്ടിമറികള്‍ക്കുമൊടുവില്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്-ജെഡഎസ് സഖ്യത്തെ മലര്‍ത്തിയടിച്ച് ബിജെപി അധികാരത്തിലെതത്തുമെന്ന് ഒടുവിലെത്തുന്ന വിവരം. ബി.എസ് യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണര്‍ ബി.ജെ.പിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുമെന്നാണ് സൂചന. സത്യപ്രതിജ്ഞാ ചടങ്ങിനായി ഒരുങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

കര്‍ണാടകയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ് ബി.ജെ.പി. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ഒരാഴ്ച സമയം അനുവദിച്ചെന്ന് ഇന്നലെ തന്നെ യെദ്യൂരപ്പ അവകാശപ്പെട്ടിരുന്നു. ഇതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്ന് ഗവര്‍ണറെ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യം ധരിപ്പിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ എം.എല്‍.എമായരെയും അണിനിരത്തേണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നതിനാല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് പക്ഷത്ത് നിന്നുള്ള അഞ്ച് വീതം എം.എല്‍.എമാരാണ് ഗവര്‍ണറെ കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് മുന്നണികളും പ്രതീക്ഷയിലാണെങ്കിലും അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ഗവര്‍ണറുടെ കയ്യിലാണ്. കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണോ അതോ സഖ്യ സര്‍ക്കാരിന് അനുമതി നല്‍കണോ എന്ന് ഗവര്‍ണര്‍ക്ക് തീരുമാനിക്കാം. എന്നാല്‍ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുമെന്ന ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന വാജുഭായ് രാധുഭായ് വാല 2014 ലാണ് കര്‍ണ്ണാടക ഗവര്‍ണര്‍ ആയി നിയമിക്കപ്പെട്ടത്. 2001ല്‍ മോദിയുടെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനായി രാജ്‌കോട്ടിലെ അസംബ്ലി സീറ്റ് ഒഴിഞ്ഞു നല്‍കിയ ആളാണ് അദ്ദേഹം. രാജ്‌കോട്ടില്‍ നിന്ന് അദ്ദേഹം മുമ്പ് ഏഴു തെരഞ്ഞെടുപ്പുകളില്‍ വിജയം കൈവരിച്ചിരുന്നു. 2002 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദി മണിനഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചപ്പോള്‍ വാജുഭായ് വാല രാജ്‌കോട്ടിലേക്ക് മടങ്ങി.

കഴിഞ്ഞ വര്‍ഷം ഗോവ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഗോവ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവാദം നല്‍കിയത് ബി.ജെ.പിക്കായിരുന്നു.

അതേസമയം, കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ബി.ജെ.പി തയ്യാറെടുക്കുന്നതിനിടെ രാജ് ഭവന് മുന്നില്‍ ബി.ജെ.പിക്കെതിരെ ജെ.ഡി.എസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഗേറ്റിന് മുന്നില്‍ തടിച്ച് കൂടിയ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ബി.ജെ.പിക്കെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തിയത്.

Top