ജെഡിഎസ് എംഎല്‍എമാര്‍ പുതുച്ചേരിയിലേക്ക്; യാത്ര ബസില്‍

ബംഗളൂരു: രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തമാവുന്ന കര്‍ണ്ണാടകയില്‍ ബിജെപിയുടെ കുതിരക്കച്ചവടം തടയാന്‍ ജെഡിഎസ് എംഎല്‍എമാരെ പുച്ചേരിയിലേക്ക് മാറ്റുന്നു. ബസ്സിലാണ് എംഎല്‍എമാരെ പുച്ചേരിയിലേക്ക് കൊണ്ടുപോകുന്നത്. എംഎല്‍എമാരുടെ ബസ് ഹൈദരബാദ് റൂട്ടിലാണ് സഞ്ചരിക്കുന്നത്. നേരത്തെ കൊച്ചിയിലേക്ക് കൊണ്ടുപോകാന്‍ ആലോചിച്ചിരുന്നു.

ബസിലാണ് എംഎല്‍എമാരെ പുതുച്ചേരിയിലേക്ക് കൊണ്ടുപോകുന്നതെന്ന് കുമാരസ്വാമി സ്ഥിരീകരിച്ചു. അധികാരം ദുരുപയോഗം ചെയ്യാന്‍ ബിജെപി മിടുക്കരാണ്. ഭരണഘടന സ്ഥാപനങ്ങള്‍ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും കുമാര സ്വാമി ആരോപിച്ചു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി യെദ്യുരപ്പക്ക് ഗവര്‍ണര്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇന്നത്തെ സുപ്രീം കോടതി വിധിയാണ് ഏറ്റവും നിര്‍ണ്ണായകം. വിധി കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് അനുകൂലമായാല്‍ എം.എല്‍.എമാരുടെ അജ്ഞാത വാസത്തിന് അറുതിയാവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിധി ബി.ജെ.പിക്ക് അനുകൂലമായാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അനുവദിക്കപ്പെടുന്ന ദിവസങ്ങള്‍ വരെയും എം.എല്‍.എമാര്‍ മറുകണ്ടം ചാടാതെ ഇരുപാര്‍ട്ടികള്‍ക്കും സംരക്ഷിക്കേണ്ടി വരും. ഇതിനിടെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ, എം.എല്‍.എമാരെ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷാ സന്നാഹങ്ങള്‍ യെദ്യൂരപ്പ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സുരക്ഷിത സ്ഥാനമെന്ന നിലയില്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

https://support.twitter.com/articles/20175256

Top