കർണാടകയില്‍ 26 കി മീ നീണ്ട റോഡ് ഷോയുമായി മോദി, രാഹുലും സോണിയയും എത്തുന്നു.പ്രചാരണം ക്ലൈമാക്സിലേക്ക്. 17 മണ്ഡലങ്ങളിലൂടെ കടന്നുപോകും

ബെം​ഗളൂരു: കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് തുടക്കം. ബെംഗളൂരു നഗരത്തിൽ 26 കിലോമീറ്റർ ദൂരം നീട്ട പ്രധാനമന്ത്രി നരേന്ദ്രമോദി മെഗാ റോഡ് ഷോ ആരംഭിച്ചു. ബെംഗളൂരു നഗരത്തിന്‍റെ തെക്കേ ഭാഗത്തുള്ള 17 പ്രധാനമണ്ഡലങ്ങൾ വഴിയാണ് മോദിയുടെ റോഡ് ഷോ നടക്കുന്നത്. ജെ പി നഗറിൽ നിന്ന് തുടങ്ങി, ജയനഗർ വഴി ഗോവിന്ദരാജനഗർ പിന്നിട്ട് മല്ലേശ്വരം വരെയാണ് മോദി റോഡ് ഷോ നടത്തുന്നത്. ഇവയിൽ പല മണ്ഡലങ്ങളും കഴിഞ്ഞ തവണ ബിജെപി മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചവയാണ്.

രാവിലെ പത്തിന് സോമേശ്വര സഭാ ഭവൻ പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. റോഡിന്റെ ഇരുവശങ്ങളിലുമായി തടിച്ചുകൂടിയ ബിജെപി പ്രവർത്തകർ പുഷ്പവൃഷ്ടി നടത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുന്നത്. 17 മണ്ഡലങ്ങളിലൂടെയാണ് റോഡ് ഷോ കടന്നുപോകുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാന വീഥികളിലൂടെ പത്ത് കിലോമീറ്റർ സഞ്ചരിച്ച് മല്ലേശ്വരം ക്ഷേത്ര പരിസരത്ത് റോഡ് ഷോ അവസാനിപ്പിക്കും. രാജ്ഭവനിൽ തങ്ങുന്ന മോദി ഞായറാഴ്ച്ച 26 കിലോമീറ്റർ ആണ് ബെംഗളൂരുവിൽ റോഡ് ഷോ നടത്തുക. അവസാനഘട്ടത്തിലെ മോദിയുടെ പ്രചാരണത്തിലൂടെ മേൽക്കൈ നേടാൻ കഴിയുമെന്ന പ്രതീക്ഷയാണ് ബിജെപിക്ക്.

ഇതിനിടെ സംസ്ഥാനത്ത് കോൺഗ്രസും പ്രചരണം ശക്തമാക്കിയിട്ടുണ്ട്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിവിധ ഇടങ്ങളിൽ ഇന്ന് പ്രചാരണം നടത്തും. ഹുബ്ലിയിലാണ് സോണിയ ഗാന്ധിയുടെ പ്രചാരണം. ബജ്റംഗ് ദള്‍ നിരോധനത്തിലൂടെ ഹനുമാന്‍ വിശ്വാസത്തെ അടിച്ചമര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു.

കോണ്‍ഗ്രസിന് ഭരണം ലഭിച്ചാല്‍ ഹനുമാന്റെ പേര് ഉച്ചരിക്കാന്‍ അനുവദിക്കില്ലെന്ന പ്രചാരണത്തിന് മോദി തന്നെ തുടക്കമിട്ടു. പ്രചാരണവേദികളില്‍ ബജ്രംഗ്ദളിന് ജയ് വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം തുടങ്ങുന്നത്. തീവ്ര ഹൈന്ദവ വികാരം ആളിക്കത്തിച്ച് വോട്ടു പിടിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു.

ബജ്രംഗ്ദള്‍ നിരോധന പ്രഖ്യാപനം തിരിച്ചടിയാകുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. വിഷയം ബിജെപി വ്യാപകമായി പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ മോദിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്സ്. മതത്തിന്റെ പേരില്‍ മോദി വോട്ട് പിടിക്കുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപണം. മതസൗഹാര്‍ദം യാഥാര്‍ത്ഥ്യമാക്കാന്‍ തീവ്രവാദ സംഘടനകളെ നിരോധിക്കേണ്ടത് അനിവാര്യമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ്. കര്‍ണാടകയില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിവിധ ഇടങ്ങളില്‍ ഇന്ന് പ്രചാരണം നടത്തുന്നുണ്ട്.

Top