ആർക്കായിരിക്കും ചൊവ്വാ ദോഷം ?ഉയർന്ന പോളിങ്ങിൽ പ്രതീക്ഷയുമായി കോൺഗ്രസ്…. എക്സിറ്റ് പോൾ സൂചന: കർണാടകയുടെ കടിഞ്ഞാൺ ദളിന്

കോട്ടയം:മെച്ചപ്പെട്ട വോട്ടിങ് ഏതെങ്കിലും പാർട്ടിക്ക് അനുകൂലമാകാറുണ്ടോ?കർണാടകയിൽ 70 ശതമാനത്തിലേറെ പോളിങ് മുൻപു രണ്ടു തവണ മാത്രം – 1978ലും 2013ലും. രണ്ടു തവണയും കോൺഗ്രസ് ആണു വിജയിച്ചത്. അതേസമയം കഴിഞ്ഞ തവണ ബിജെപി മൂന്നായി പിളർന്നുനിന്നതാണു കോൺഗ്രസിനു വൻ നേട്ടമായത്.. കർണാടക നിയമസഭാ തിര‍ഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പോളിങ്ങാണു മേയ് 12 ന് രേഖപ്പെടുത്തിയത്. 72.36% വോട്ടർമാർ പോളിങ് ബൂത്തിലെത്തി. ഇതിനു മുമ്പ് 1978ൽ രേഖപ്പെടുത്തിയ 71.90 ശതമാനമാണു റെക്കോർഡ്. കഴിഞ്ഞ തവണയും ഭേദപ്പെട്ട പോളിങ്ങായിരുന്നു, 2013 ൽ 71.45% രേഖപ്പെടുത്തി. ഇതോടെ മൊത്തം മൂന്നു തവണ പോളിങ് ശതമാനം 70 കടന്നു.കർണാടകത്തിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പോളിങ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ തവണ വിജയം കോൺഗ്രസിനായിരുന്നു. രണ്ടു തവണ 70% കടന്നപ്പോൾ കോൺഗ്രസ് അധികാരത്തിലെത്തി. സാമാന്യം ഉയർന്ന പോളിങ് രേഖപ്പെടുത്തിയ 1999, 1989 വർഷങ്ങളിലും ജയം കോൺഗ്രസിനു തന്നെയായിരുന്നു.

കർണാടകയിൽ പോളിങ് ശതമാനം വർധിക്കുന്നതു കോൺഗ്രസിന് അനുകൂലമാകുന്നതാണു പതിവ്. 2013, 1999, 1989 തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസ് വിജയവും പോളിങ് കുറഞ്ഞ 2008, 2004 വർഷങ്ങളിലെ ബിജെപി മുന്നേറ്റവും ഇതിന് അടിവരയിടുന്നു. മൈസൂരു മേഖലയിലെ കനത്ത പോളിങ് വാശിയേറിയ പ്രചാരണത്തിന്റെ സമയത്തുതന്നെ പ്രതീക്ഷിച്ചതാണ്. എന്നാൽ, ഇത്തവണത്തെ തുറുപ്പുചീട്ടായിരുന്ന ലിംഗായത്ത് മതവാദം എന്തു ചലനമുണ്ടാക്കിയെന്ന ആകാംക്ഷ കോൺഗ്രസിനുണ്ടാകും. ബോംബെ കർണാടക, ഹൈദരാബാദ് കർണാടക മേഖലകളിലെയും മധ്യകർണാടകയിലെയും വോട്ടിങ് ശതമാനം ഇതു സംബന്ധിച്ച് ഒരു സൂചനയും നൽകുന്നില്ല.karnataka-election.-2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ 1978നു ശേഷം വോട്ടിങ് ശതമാനം ഏറ്റവും കുറഞ്ഞ രണ്ടു തവണയും ഭാഗ്യം തുണച്ചതു ബിജെപിയെയാണ്. പോളിങ് കുറഞ്ഞ 2008, 2004 തിരഞ്ഞെടുപ്പുകളിൽ നേട്ടം ബിജെപിക്കായിരുന്നു. ഈ കണക്കുകൾക്ക് വിപരീതമായി 1994 ൽ 68.59% പോളിങ് രേഖപ്പെടുത്തിയ വർഷം കോൺഗ്രസ് മൂന്നാം സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. 115 സീറ്റു നേടിയ ജനതാദളാണ് അന്ന് അധികാരത്തിലെത്തിയത്. 40 സീറ്റു നേടിയ ബിജെപിക്കു രണ്ടാം സ്ഥാനം ലഭിച്ചു.

യെഡിയൂരപ്പയുടെ കെജെപിയും ബെള്ളാരി ഖനി ലോബിയുടെ ബിഎസ്ആർ കോൺഗ്രസും ബിജെപിയുടെ വോട്ട് ചോർത്തി. അതിനാൽ നോട്ടം 2008ലേക്കു നീളുന്നു. അന്ന്, 64.68 % മാത്രമായിരുന്നു പോളിങ്. ഇക്കുറി അതിലും ആറു ശതമാനം വോട്ട് കൂടി. ഇതാർക്കു ലഭിക്കുമെന്നതാണു ചോദ്യം.

ശക്തികേന്ദ്രമായ തീരദേശ കർണാടകയിലെ കനത്ത പോളിങ് ആണ് ബിജെപിക്കുള്ള പ്രധാന ശുഭവാർത്ത. കഴിഞ്ഞ തവണ മൂന്നു സീറ്റിൽ ഒതുങ്ങിയതാണവിടെ. വാശിയേറിയ പ്രചാരണം ഇത്തവണ തുണയാകുമെന്നു പാർട്ടി ഉറച്ചുവിശ്വസിക്കുന്നു. കോൺഗ്രസ് വോട്ടുകൾ കർണാടകയുടെ ആറു മേഖലയിലുമായി ഏകദേശം ഒരേപോലെ വിഭജിക്കപ്പെട്ടതാണ്.എന്നാൽ, ബിജെപി വോട്ട് താരതമ്യേന മേഖലാ കേന്ദ്രീകൃതമാണ്. 64 സീറ്റുള്ള മൈസൂരു മേഖലയിൽ കാര്യമായ സ്വാധീനമില്ലാത്ത പാർട്ടിയുടെ ബഹുഭൂരിപക്ഷം വോട്ടും മറ്റു മേഖലകളിൽ കേന്ദ്രീകരിക്കുന്നതിനാൽ സീറ്റ് എണ്ണം കൂട്ടാൻ എളുപ്പം. ഇക്കാരണത്താൽ കോൺഗ്രസിനു കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിനേക്കാൾ രണ്ട് – മൂന്ന് ശതമാനം കുറച്ചു വോട്ട് മതി ബിജെപിക്കു ഭരണം പിടിക്കാൻ. 2008ൽ 34 % മാത്രം വോട്ട് നേടിയാണു ബിജെപി 110 സീറ്റിലെത്തി ഭരണം പിടിച്ചത്. അന്നു 35 % വോട്ടുണ്ടായിട്ടും കോൺഗ്രസ് 80 സീറ്റിലൊതുങ്ങി.

Top