ദില്ലി: കര്‍ണാടക വിഷയത്തില്‍ ജനാധിപത്യം സംരക്ഷിക്കാനുള്ള കോൺഗ്രസിന്റെ പോരാട്ടം സുപ്രീം കോടതിയിൽ .കർണാടക ഇലക്ഷനുമായിട്ടുള്ള സുപ്രീം കോടതിയില്‍ അസാധാരണ നടപടികള്‍ ആണ് ഉരുത്തിരിഞ്ഞത് . കോണ്‍ഗ്രസിന്‍റെ ഹര്‍ജി ഇന്ന് രാത്രി തന്നെ സുപ്രീംകോടി പരിഗണിക്കും. പുലര്‍ച്ചെ 1.45ന് മൂന്നംഗ ബഞ്ച് കേസ് പരിഗണിക്കാനാണ് തീരുമാനം. രണ്ടാം നമ്പര്‍ കോടതിയിലാവും കേസ് പരിഗണിക്കുക. ഇന്ന് രാവിലെ 9 മണിക്ക് യദ്യൂരപ്പയുടെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുകയാണ്.
ബിജെപിയെ മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിച്ച ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്താണ് കോണ്‍ഗ്രസിന്‍റെ ഹര്‍ജി. ഇക്കാര്യത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കോണ്‍ഗ്രസ് സമീപിച്ചിരുന്നു. ഇതിന് പിന്നാലെ സുപ്രീംകോടതി രജിസ്‌ട്രാര്‍ ചീഫ് ജസ്റ്റിസിനെ വീട്ടിലെത്തി കണ്ടതോടെയാണ് അസാധാരണ നടപടിക്ക് കളമൊരുങ്ങിയത്.
വ്യാഴാഴ്ച രാവിലെ ഒന്പതിന് യെദിയൂരപ്പ അധികാരമേൽക്കും എന്നതിനാൽ ഇതിനു മുന്പായി ഹർജി പരിഗണിപ്പിക്കാനാണു കോണ്‍ഗ്രസ് ശ്രമിച്ചത്. മുതിർന്ന നേതാവും എംപിയുമായ മനു അഭിഷേക് സിംഗ്വിയാണ് കോണ്‍ഗ്രസിനും ജെഡിഎസിനും വേണ്ടി ചീഫ് ജസ്റ്റീസിനു മുന്നിൽ പരാതി ഉന്നയിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് അർധരാത്രി സുപ്രീം കോടതി ചേരുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുന്പ് ഇത് യാക്കൂബ് മേമന്‍റെ കേസ് പരിഗണിക്കുന്നതിനു വേണ്ടിയായിരുന്നു.
ബിജെപിക്ക് നിലവിൽ 104 എംഎൽഎമാരും ഒരു സ്വതന്ത്രനുമുൾപ്പെടെ 105 പേരുടെ പിന്തുണയാണുള്ളത്. ഭൂരിപക്ഷം തെളിയിക്കാൻ എട്ടു പേരുടെ പിന്തുണകൂടി ആവശ്യമാണ്. അതേസമയം, 117 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെടുന്ന കത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ഗവർണർക്കു സമർപ്പിച്ചിരുന്നു. ഇത് തള്ളിയാണ് ഭൂരിപക്ഷം തികയാത്ത ബിജെപിയെ സർക്കാരുണ്ടാക്കാൻ കോണ്‍ഗ്രസ് ക്ഷണിച്ചത്. സർക്കാരിനു ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസത്തെ സമയവും ഗവർണർ നൽകി.
224 അംഗ നിയമസഭയിൽ 104 സീറ്റാണ് ഏറ്റവും വലിയ കക്ഷിയായ ബിജെപിക്കുള്ളത്. 222 സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഇപ്പോൾ ഭൂരിപക്ഷത്തിന് 112 പേരുടെ പിന്തുണ വേണം. 78 സീറ്റ് ലഭിച്ച കോണ്‍ഗ്രസും 37 സീറ്റ് ലഭിച്ച ജനതാദൾ-എസും ചേർന്ന് 115 പേരുണ്ട്. ജെഡിഎസിൻറെ സഖ്യകക്ഷി ബിഎസ്പിക്ക് ഒരു എംഎൽഎ ഉണ്ട്. ഒരു സ്വതന്ത്രനും കെപിജെപി എന്ന പ്രാദേശിക പാർട്ടിയുടെ ഒരംഗവും ജയിച്ചിട്ടുണ്ട്. ഇവരുടെ പിന്തുണ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അവകാശപ്പെടുന്നു.