ബംഗളൂരു: മൈസുരിലെ ഹനസാമരണഹള്ളി സംസ്താന പീഠം മഠത്തിന്റെ ഉപമേധാവിയുടെ ലൈംഗിക കേളികൾ പുറത്തതായി . മഠത്തിന്റെ മുഖ്യ അധിപതിയുടെ മകൻ ദയാന്ദൻ എന്ന് അറിയപ്പെടുന്ന ഗുരുനഞ്ചേശ്വര ശിവാചാര്യ സ്വാമിയും ഒരു കന്നഡ നടിയും തമ്മിലുള്ള രംഗങ്ങളാണ് ഇപ്പോൾ കർണ്ണാടകയിലെ ചൂടുള്ള വിഷയം.കർണ്ണാടകയിലെ ഏറ്റവും കൂടുതൽ സമ്പത്തുള്ള ആത്മീയ സ്ഥാപനങ്ങളിലൊന്നാണ് ഹനസാമരണഹള്ളി സംസ്താന പീഠം. മൈസൂർ രാജാവു സമ്മാനിച്ച 1500 ഏക്കറിലാണ് ഈ ആതമീയ സാമ്രാജ്യം വ്യാപിച്ചു കിടക്കുന്നത് .അഞ്ചു നൂറ്റാണ്ടോളം പാരമ്പര്യമുള്ള ആശ്രമമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ലക്ഷക്കണക്കിന് ഭക്തരും ഈ മഠത്തിൽ എത്താറുണ്ട്.ബലാത്സംഗ കുറ്റത്തിന് ദേര സച്ച തലവന്‍ രാം രഹിം സിംഗ് ജയിലില്‍ പോയതിനു പിന്നാലെ ആള്‍ദൈവങ്ങള്‍ ഓരോന്നായി കുടുങ്ങാന്‍ തുടങ്ങി.ഇത്തവണ കര്‍ണ്ണാടകയിലെ ഹനസാമരണഹള്ളി സംസ്താനപീഠം മഠത്തിന്റെ ഉപമേധാവിയാണ് ലൈംഗികാരോപണത്തില്‍ കുടുങ്ങിയത്. മഠത്തിന്റെ മുഖ്യ അധിപതിയുടെ മകന്‍ ദയാന്ദന്‍ എന്നറിയശപ്പടുന്ന ഗുരുനഞ്ചേശ്വര ശിവാചാര്യ സ്വാമിയാണു കന്നട നടിയുമൊത്തുള്ള സെക്‌സ് ടേപ്പില്‍ കുടുങ്ങിയത്. സ്വാമിയും നടിയും തമ്മിലുള്ള കിടപ്പറരംഗങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.
വീഡിയോ പുറത്തു വന്നതോടെ ഗുരുനഞ്ചേശരയേ പുറത്താക്കണമെന്ന് ആവശ്യപെട്ട് വിശ്വാസികള്‍ മഠം വളഞ്ഞു. 500 വര്‍ഷത്തോളം പഴക്കമുള്ള മഠമാണ് ഇത്. ഷിമോഗായില്‍ നിന്നുള്ള നടി സ്വാമിയുമായുള്ള ബന്ധം സ്ഥിരികരിച്ചതായും ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നേരത്തെ മഠത്തിന്റെ ലക്ഷങ്ങള്‍ വിലയുള്ള വസ്തുക്കള്‍ വിറ്റതിന് ഗുരുനഞ്ചേശ്വര ആരോപണ വിധയനായിരുന്നു.500 വര്‍ഷത്തിലേറെ പാരമ്പര്യം ഈ മഠത്തിനുണ്ട്. കര്‍ണ്ണാടകയിലെ ഏറ്റവും സമ്പന്നമായ മഠങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. രാജ ഭരണ കാലത്ത് മൈസൂരു രാജാവ് ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് മഠത്തിന് സംഭവന ചെയ്തിരുന്നത്. അടുത്തിടെ ഈ ഭൂമികളില്‍ പലതും മഠാധിപതിയും മകനും ചേര്‍ന്ന് വന്‍കിട ഭൂമാഫിയകള്‍ക്ക് കൈമാറുകയാണെന്ന ആക്ഷേപം ശക്തമായിരിക്കുന്നതിനിടയിലാണ് ഇദ്ദേഹത്തിന്റെ അശ്ലീല ദൃശ്യങ്ങള്‍ കൂടി പുറത്ത് വരുന്നത്.
നടിയെ ദയാനന്ദ സ്വാമി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നതായാണ് വീഡിയോയില്‍. ഒടുവില്‍ ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വാര്‍ത്തയോട് പ്രതികരിക്കാനാവാതെ മഠം പ്രതിരോധത്തിലായി. മഠത്തിന് മുന്നില്‍ ഭക്തരുടെ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. തുടര്‍ന്ന് വന്‍ സുരക്ഷ സന്നാഹമാണ് പൊലീസ് മഠത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇപ്പോഴത്തെ മഠാധിപതി പട്ടട പര്‍വത രാജ ശിവാചര്യ സ്വാമിയുടെ കാലശേഷം മഠത്തിന്റെ അധിപതിയാകാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ദയാനന്ദ സ്വാമി കുരുക്കിലായിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയോടാണ് സംസ്ഥാനത്തെ മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. മൈസൂർ രാജാവു സമ്മാനിച്ച 1500 ഏക്കറിലാണ് ഈ ആതമീയ സാമ്രാജ്യം വ്യാപിച്ചു കിടക്കുന്നത് .അഞ്ചു നൂറ്റാണ്ടോളം പാരമ്പര്യമുള്ള ആശ്രമമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ലക്ഷക്കണക്കിന് ഭക്തരും ഈ മഠത്തിൽ എത്താറുണ്ട്.