ആദ്യ ദിവസങ്ങളിൽ കർണാടക കാണിച്ച അലംഭാവമാണ് രക്ഷാപ്രവർത്തനം ഇങ്ങനെയാക്കിയത്, വേണുഗോപാൽ മറുപടി പറയണം: സുരേന്ദ്രൻ

തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ ആദ്യത്തെ മൂന്ന് ദിവസം കർണാടക സർക്കാർ കാണിച്ച അലംഭാവമാണ് അർജുന്റെ രക്ഷപ്രവർത്തനം ഈ നിലയിലാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉണർന്നു പ്രവർത്തിച്ചിരുന്നേൽ ജീവനോടെ കിട്ടിയേനെ. ആദ്യത്തെ മൂന്ന് ദിവസം 3 ജെസിബി മാത്രമാണ് ഉണ്ടായിരുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കർണാടക സർക്കാരിന്റെ അലംഭാവത്തിന് കെസി വേണുഗോപാൽ മറുപടി പറയണമെന്നും സുരേന്ദ്രൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

6 ദിവസം കഴിഞ്ഞാണ് രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിളിച്ചത്. ബിജെപിയാണ് കർണാടകം ഭരിക്കുന്നതെങ്കിൽ ഈ നാട്ടിൽ ഇപ്പോൾ എത്ര മെഴുകുതിരി പ്രതിഷേധം നടന്നേനെ. ഇന്ത്യ സഖ്യം ആയത് കൊണ്ട് പിണറായിയോ ഗോവിന്ദനോ കർണാടക സർക്കാരിനെതിരെ മിണ്ടുന്നില്ല. കേരളത്തിൽ നിന്ന് ഒരു മന്ത്രിപോലും പോയില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top