തിരുവനന്തപുരം:ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന വെളിപ്പെടുത്തലിനു പുറമെ കെ. കരുണാകരനെ രാജിവയ്‌പിച്ചതില്‍ കുറ്റബോധമുണ്ടെന്ന കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്റെ കുമ്പസാരത്തേത്തുടര്‍ന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനു കടുത്ത അതൃപ്‌തി. ഹസന്റെ പശ്‌ചാത്താപപ്രകടനം പാര്‍ട്ടിയെ, പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടിയെ പ്രതിരോധത്തിലാക്കുമെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. ലീഡറെ പുറത്താക്കിയതിന്റെ പ്രത്യാഘാതം പാര്‍ട്ടി അനുഭവിച്ചുകഴിഞ്ഞെന്നും ഹസന്റെ തുറന്നുപറച്ചില്‍കൊണ്ട് ഇനി കാര്യമൊന്നുമില്ലെന്നും കരുണാകരന്റെ പഴയ വിശ്വസ്‌തര്‍ പറയുന്നു.
കരുണാകരനെ പുറത്താക്കാന്‍ പരസ്യമായി രംഗത്തിറങ്ങിയത് എ ഗ്രൂപ്പും അതിനു നേതൃത്വം നല്‍കിയത് ഉമ്മന്‍ ചാണ്ടിയുമായിരുന്നു. ചാരക്കേസില്‍ അന്നത്തെ പ്രതിപക്ഷത്തേക്കാള്‍ കരുണാകരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതും ഉമ്മന്‍ ചാണ്ടിയാണ്. ആ നീക്കത്തിനെതിരേ ഉമ്മന്‍ ചാണ്ടിക്ക് എ.കെ. ആന്റണി മുന്നറിയിപ്പു നല്‍കിയിരുന്നെന്നാണു ഹസന്റെ വെളിപ്പെടുത്തല്‍. പ്രശ്‌നത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ കെട്ടിവയ്‌ക്കുകയാണു ഹസന്‍ ചെയ്‌തതെന്നും എ ഗ്രൂപ്പ് വിലയിരുത്തുന്നു.സോളാര്‍ കേസില്‍ നഷ്‌ടപ്പെട്ട പ്രതിച്‌ഛായ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടി. ഹസന്റെ വെളിപ്പെടുത്തല്‍ അതിനു തിരിച്ചടിയാകും. ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരായ അമ്പുകള്‍ കൊള്ളുന്നതു പാര്‍ട്ടിക്കായിരിക്കുമെന്നും എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.
“പടയൊരുക്ക”ത്തിനുശേഷം സര്‍ക്കാരിനെതിരേ ശക്‌തമായ നിലപാടുമായി മുന്നേറുന്ന യു.ഡി.എഫിനെത്തന്നെ ഹസന്റെ പ്രസ്‌താവന പ്രതിസന്ധിയിലാക്കുമെന്ന് ഒരുവിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കരുണാകരനെ പുറത്താക്കുന്നതില്‍ എ ഗ്രൂപ്പിനൊപ്പം പങ്കുവഹിച്ചവരാണു മുസ്ലിം ലീഗ്. മക്കള്‍രാഷ്‌ട്രീയത്തിനെതിരേ തിരുത്തല്‍വാദവുമായാണു രമേശ് ചെന്നിത്തലയും കൂട്ടരും രംഗത്തുവന്നതെങ്കിലും അവരില്‍ ചിലരും കരുണാകരനെ താഴെയിറക്കാനുള്ള നീക്കത്തെ പിന്തുണച്ചിരുന്നു.ഐഎസ്ആർഒ ചാരക്കേസ് സമയത്ത് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്പിക്കാൻ ശ്രമിക്കരുതെന്ന് തന്നോടും ഉമ്മൻ ചാണ്ടിയോടും എ.കെ. ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസന്റെ വെളിപ്പെടുത്തൽ കോൺഗ്രസിൽ പുതിയ വിവാദത്തിനു തിരികൊളുത്തും .ലീഡറെ ചതിച്ചത് ഉമ്മൻ ചാണ്ടി ആണെന്ന് എല്ലാവർക്ക്‌ഇഎം അറിയാമായിരുന്നെകിലും കൂടെ ഉണ്ടായിരുന്നവർ തന്നെ അത് വെളിപ്പെടുത്തിയത് ഉമ്മൻ ചാണ്ടിക്ക് കനത്ത പ്രഹരം ആയിരിക്കയാണ് . മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കെ. കരുണാകരനെ നീക്കിയാൽ പാർട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് ആന്റണി മുന്നറിയിപ്പ് നൽകിയിരുന്നു എന്നും ഹസൻ വെളിപ്പെടുത്തി .
കരുണാകരനെ രാജിവയ്പിക്കാൻ നടത്തിയ നീക്കത്തിൽ ദുഃഖമുണ്ടെന്നും ഹസൻ പറഞ്ഞു.കോഴിക്കോട് നടന്ന കെ.കരുണാകരൻ അനുസ്മരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.പി.ടി. ചാക്കോയെ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെ തുടർന്നാണ് കേരളത്തിൽ കോൺഗ്രസിൽ വിഭാഗീയത ഉണ്ടായത്. ലീഡറിനെ കൂടി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുന്നത് കോൺഗ്രസിന് കനത്ത തിരിച്ചടിയാകുമെന്നും ആന്റണി പറഞ്ഞതായി ഹസ്സൻ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ രാജിക്ക് താനും കാരണക്കാരനാണ്. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരിൽ താനും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ ചിന്തിക്കുമ്പോൾ താൻ ലീഡറോട് ചെയ്ത അനീതിയാണിതെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.ഒരു ആത്മകഥ എഴുതുമ്പോൾ ഇത് വെളിപ്പെടുത്താനാണ് താൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ലീഡറിന്റെ അനുസ്മരണ പരിപാടിയിൽ ഇത് വെളിപ്പെടുത്തണമെന്ന് തോന്നിയതായും അദ്ദേഹം പറഞ്ഞു.
ഐഎസ്ആർഒ ചാരക്കേസിന്റെ പശ്ചാത്തലത്തിൽ 1995-ൽ കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു. കോൺഗ്രസ് എ ഗ്രൂപ്പാണ് അന്ന് കരുണാകരന്റെ രാജിക്കായി മുറവിളി കൂട്ടിയിരുന്നത്.ഒരു ആത്മകഥ എഴുതുമ്പോൾ ഇത് വെളിപ്പെടുത്താനാണ് താൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ലീഡറിന്റെ അനുസ്മരണ പരിപാടിയിൽ ഇത് വെളിപ്പെടുത്തണമെന്ന് തോന്നിയതായും അദ്ദേഹം പറഞ്ഞു.എം.എം.ഹസന്റെ പുതിയ പ്ര്‌സ്താവന എ ഗ്രൂപ്പിൽ മുറുമുറുപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഐ ്ഗ്രൂപ്പിന്റെ പിന്തുണയോടെ തന്റെ അദ്ധ്യക്ഷ സ്ഥാനം ഉറപ്പിക്കാനാണ് ഹസൻ നീക്കം നടത്തുന്നതെന്നാണ് അവർ കണക്കുകൂട്ടുന്നത്.അതേസമയം, ഹസന്റെ വെളിപ്പെടുത്തലിൽ സന്തോഷമുണ്ടെന്ന് പത്മജ വേണുഗോപാൽ പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് സത്യമറിയാം. കെ.കരുണാകരന്റെ ആത്മാവ് സന്തോഷിക്കുമെന്നും പത്മജ പറഞ്ഞു.ഐഎസ്ആർഒ ചാരക്കേസിന്റെ പശ്ചാത്തലത്തിൽ 1995-ൽ കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു. കോൺഗ്രസ് എ ഗ്രൂപ്പാണ് അന്ന് കരുണാകരന്റെ രാജിക്കായി മുറവിളി കൂട്ടിയിരുന്നത്.രാഷ്ട്രീയമായി വലിയ രീതിയിൽ ഉപയോഗിക്കപ്പെട്ട കേസായിരുന്നു െഎ.എസ്.ആർ.ഒ ചാരക്കേസ്. കേസിനെ തുടർന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരൻ 1995ൽ രാജിവെച്ചു. കോൺഗ്രസ് െഎ ഗ്രൂപ്പ് നേതാവായിരുന്ന കരുണാകരനെ വെട്ടാൻ എ ഗ്രൂപ്പിന് കിട്ടിയ ആയുധമായിരുന്നു ചാരക്കേസ്. എന്നാൽ, ഈ കേസ് തനിക്കെതിരെ പ്രയോഗിച്ചവർ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നായിരുന്നു രാജിവെച്ചു കൊണ്ട് കരുണാകരൻ അന്ന് പറഞ്ഞത്. കരുണാകരെന്റ രാജിയെ തുടർന്ന് എ.കെ ആന്റണി കേരളാ മുഖ്യമന്ത്രിയായി.