ഉമ്മന്‍ചാണ്ടി ഇനി മൊബൈല്‍ ആപിലും

തിരുവനന്തപുരം:ഉമ്മന്‍ ചാണ്ടി ഇനി ആപ്’ലും . മൊബൈല്‍ ഫോണില്‍ വിരല്‍തൊട്ടാല്‍ ഇനി ലോകത്തെവിടെയുമുള്ള ആരാധകര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യമറിയാം. അലസമായ മുടിയും നരവീണ മീശയും പാതി അടഞ്ഞ മിഴികളുമായി സുസ്‌മേരവദനനായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി മൊബൈല്‍ ആപിലൂടെയാണ് നിങ്ങള്‍ക്ക് മുന്നിലെത്തുന്നത്. അതും സാധാരണ ഉമ്മന്‍ചാണ്ടിയായല്ല, കാര്‍ട്ടൂണ്‍ കഥാപാത്രമായാണ് മുഖ്യമന്ത്രിയെ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ കാര്‍ട്ടൂണ്‍ മൊബൈല്‍ ആപില്‍ തയാറാക്കിയത്. പ്രശസ്ത കാട്ടൂണിസ്റ്റ് ഹക്കുവാണ് മുഖ്യമന്ത്രിയെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ കൗതുകകരമാക്കുന്നത്. ‘അതിവേഗം ബഹുദൂരം (ഉമ്മന്‍ചാണ്ടി കാര്‍ട്ടൂണുകളുടെ സമാഹാരം)’ എന്ന കാര്‍ട്ടൂണ്‍ പുസ്തകവും മൊബൈല്‍ ആപ്ലിക്കേഷനും ഇന്ന് രാവിലെ 7.30ന് ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

Top