നിങ്ങളുടെ ഫോണിനെ ഹാങ്ങാക്കുന്ന ആപ്പുകളെ തിരിച്ചറിയാന്‍ സൂത്ര വിദ്യ; ഫോണുകളെ സംരക്ഷിക്കാം

ഫോണ്‍ ഹാങ്ങാകുക എന്നത് ഏതൊരു വ്യക്തിയും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. നിങ്ങളുടെ സ്മാര്‍ട്ട് ഫോണിനെ മടിയനാക്കുന്നത് ആരെന്ന് കണ്ടുപിടിക്കാം. വളരെ എളുപ്പത്തില്‍ കണ്ടത്താവുന്ന കാര്യമാണിത്. പല ആപ്പുകളും നിങ്ങളുടെ ഫോണിന് നല്‍കുന്ന പണിയാണ് ഇത്.

ഗ്രാഫിക്സ് ഗെയിമുകളെക്കാള്‍ കൂടുതല്‍ ഫോണിന്റെ പ്രകടനത്തെ ബാധിക്കുന്നത് സോഷ്യല്‍ മീഡിയ ആപ്പുകളാണ്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ റാം മെമ്മറിയുടെ ഭൂരിഭാഗവും വിഴുങ്ങുന്ന ആപ്പുകളാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഫോണിലെ മെമ്മറിയെ ഏറ്റവുമധികം വിഴുങ്ങുന്നത് ഏത് ആപ്പാണെന്ന് തിരിച്ചറിയുന്നത് വളരെ ലളിതമാണ്. നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലെ സെറ്റിങ്സ് ഓപ്ഷനില്‍ പോകുക, തുടര്‍ന്ന് അതിലെ സ്റ്റോറേജ് ഓപ്ഷനില്‍ നിന്ന് ആപ്പുകള്‍ ഉപയോഗിക്കുന്ന മെമ്മറി മനസിലാക്കാന്‍ സാധിക്കും.

ഇതിന് പുറമെ, സ്റ്റോറേജിനൊപ്പമുള്ള മെമ്മറി ഓപ്ഷനില്‍ നിന്ന് നാല് ഇടവേളകളിലായി ആപ്പ് ഉപയോഗിച്ച റാം മെമ്മറിയുടെ വിവരവും ലഭ്യമാക്കുന്നുണ്ട്. ഈ വിവരത്തില്‍ നിന്ന് ഫോണിലെ ഏത് ആപ്പിനാണ് കൂടുതല്‍ മെമ്മറി ആവശ്യമെന്ന് തിരിച്ചറിയാന്‍ സാധിക്കുകയും അത് ഒഴിവാക്കാന്‍ കഴിയുകയും ചെയ്യും.

നിങ്ങളുടെ ഫോണിലെ ഇന്റേര്‍ണല്‍ മെമ്മറി നിറയുന്ന സാഹചര്യത്തിലാണ് ഫോണ്‍ ഹാങ്ങ് ആകുന്നതും ആപ്പുകളുടെ പ്രവര്‍ത്തനം സ്ലോയാകുകയും ചെയ്യുന്നത്. അതുകൊണ്ട് ഇന്റേര്‍ണല്‍ മെമ്മറിയില്‍ ഫ്രീ സ്പേസ് ഇടുന്നത് ഫോണിന്റെ പ്രര്‍ത്തനത്തെ കാര്യക്ഷമമാക്കും. ഫോണുകള്‍ എല്ലാ ദിവസവും റീ സ്റ്റാര്‍ട്ട് ചെയ്യുന്നതും വേഗത നല്‍കും.

Top