എ.കെ.ജിയുടെ ചെറുമകളും പി.കരുണാകരന്‍ എം.പിയുടെ മകളുമായ ദിയ കരുണാകരന്റെയും ടി.പി ഉസ്മാന്‍ സഫിയ ദമ്പതികളുടെ മകനുമായ മര്‍സദ് സുഹൈലും തമ്മിലുള്ള വിവാഹം ഇന്നലെ കാഞ്ഞങ്ങാട് വെച്ച് ആഘോഷപൂര്‍വ്വം നടന്നു. രാഷ്ട്രിയ സാംസ്‌കാരിക രംഗത്തെ പ്രമുഖരുരെല്ലാം വിവാഹത്തില്‍ പങ്കു ചേര്‍ന്നു. ജാതിയുടേയും മതത്തിന്റെയുമെല്ലാം വേലിക്കെട്ടുകള്‍ തകര്‍ത്തു കൊണ്ട് മതസൗഹാര്‍ദത്തിനു ഉത്തമ ഉദാഹരണമായി മാറിയ യുവ ദമ്പതികള്‍ക്കു വിവാഹമംഗളാശംസകള്‍ അറിയിച്ചു കൊണ്ട് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയും
അല്ലാതെയുമെല്ലാം നിരവധിപ്പേര്‍ ദമ്പതികള്‍ക്കു ആശംസകള്‍ അറിയിച്ചിരുന്നു. എന്നാല്‍ വിവാഹം മതപരിവര്‍ത്തനത്തിനു വേണ്ടി കെട്ടിച്ചമച്ച നാടകമാണെന്ന രീതിയിലുള്ള പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ദിയ മര്‍സദ് വിവാഹം ഹാദിയ ഷെഫിന്‍ ജഹാന്റെ മറ്റൊരു മോഡലാണെന്ന തരത്തിലുള്ള പ്രചരണമാണ് സമൂഹമാധ്യമങ്ങളിലെ ചില ഗ്രൂപ്പുകളില്‍ നടക്കുന്നത്. ഇതിനായി ഇവര്‍ ഉപയോഗിക്കുന്നത് വിവാഹത്തിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ തന്നെയാണ്. വിവാഹത്തെ ചൊല്ലി തീവ്രഹിന്ദു വിഭാഗവും, മുസ്ലിം മതമൗലീകവാദികളും തമ്മില്‍ സൈബര്‍ പോരാട്ടമാണ് നടക്കുന്നത്. ഫേസ്ബുക്കിലൂടെയും മറ്റും അത്തരത്തിലുള്ള ആക്രമണമാണ് ഇരുകൂട്ടരും നടത്തുന്നത്. വിവാഹത്തെ മതപരിവര്‍ത്തനത്തിന്റെ ആദ്യ പടിയായിട്ടാണ് തീവ്രഹിന്ദു വിഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെയാണ് മുസ്ലിങ്ങളുടെ വാദം. ഇത്തരം പ്രചരണങ്ങള്‍ മഹത്തായ മതസൗഹാര്‍ദത്തിനു ഉത്തമ ഉദാഹരണമായി മാറിയ ദമ്പതികളുടെ മാനസീകാവസ്ഥയ്ക്കും ഭാവിക്കും കേരളത്തിലെ മഹത്തായ മതസൗഹാര്‍ദത്തേയും തകര്‍ക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം കെട്ടിച്ചമയ്ക്കുന്നതാണെന്ന വാദവും പലരില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്. വിവാദ ഫേസ്ബുക്ക് ഗ്രൂപ്പായ ഫ്രിതിങ്കേഴ്‌സ്, ഹിന്ദു സംഘടനകളുടെ ഗ്രൂപ്പുകളിലുമായാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ നടക്കുന്നത്.