കാസറഗോഡ് ബാങ്ക് കവര്‍ച്ച: ഒരാള്‍ പിടിയില്‍ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

കാഞ്ഞങ്ങാട്:കാസര്‍ഗോഡ്: കാസര്‍ഗോഡ് ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ചക്കേസില്‍ ഒരാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തൃക്കരിപ്പൂര്‍ വെള്ളാപ്പ് സ്വദേശി യൂസുഫിനെയാണ് ഇന്ന് പുലര്‍ച്ചയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കവര്‍ച്ച സംഘത്തലവനെ ഇയാളാണ് ബാങ്കിനു താഴയുള്ള പീടിക മുറി വാടകക്ക് കിട്ടാന്‍ കെട്ടിട ഉടമസ്ഥന് പരിചയപെടുത്തിയത്. മഞ്ചേശ്വരം സ്വദേശിയാണെന്നും ഇസ്മായില്‍ എന്നു പറ‍ഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് കടമുറി വാടകക്കെടുത്തത്.
അതിനിടെ  കവര്‍ച്ച നടത്തിയ കേസില്‍ ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. മഞ്ചേശ്വരം സ്വദേശിയായ ഇസ്മയിലിന്റെ രേഖാചിത്രമാണ് പൊലീസ് പുറത്തുവിട്ടത്.ഇസ്മയിലും വെള്ളാട്ടു സ്വദേശിയായ യൂസഫുമാണ് കെട്ടിടം വാടകയ്ക്ക് എടുത്തത്. ഇരുവരും ബിസിനസ് പാര്‍ട്നര്‍മാരാണെന്നാണ് യൂസഫ് പൊലീസിനു മൊഴി നല്‍കിയത്. വിശദമായി ചോദ്യം ചെയ്തതിനു ശേഷം മാത്രമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവുകയുള്ളെന്നു പൊലീസ് അറിയിച്ചു. കൂടാതെ, പ്രതികളെ പിടികൂടാന്‍ ഊര്‍ജിതശ്രമം നടക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

സമീപത്തെ സഹകരണ ബാങ്കിന്റെ സിസിടിവിയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ ശ്രമം. ചെറുവത്തൂരിലെ വിജയ ബാങ്കില്‍ നടന്ന ചേലേമ്പ്ര മോഡല്‍ കവര്‍ച്ചയില്‍ 19.5 കിലോ സ്വര്‍ണവും മൂന്നു ലക്ഷം രൂപയും നഷ്ടമായിരുന്നു. 7.33 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ചെറുവത്തൂര്‍ വിജയ ബാങ്കിലെ കവര്‍ച്ചയ്ക്കു പിന്നില്‍ മാസങ്ങള്‍ നീണ്ട ഗൂഡാലോചനയെന്നു സൂചന. മൂന്നു മാസം മുമ്പ് ബാങ്ക് കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ ഫാന്‍സി കട തുടങ്ങാനെന്ന വ്യാജേന കടമുറി വാടകയ്ക്കു എടുത്തയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ അയല്‍സംസ്ഥാനങ്ങളിലേക്കു കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് അന്വേഷണം കര്‍ണാടക, ആന്ധ്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കാണ് നീങ്ങുന്നത്.VIJAYA-BANK-

അന്വേഷണത്തില്‍ ഇതെല്ലാം വ്യാജമാണെന്ന് വ്യക്തമായി.കെട്ടിടമുടമയുമായി കരാര്‍ എഴുതിയപ്പോള്‍ ഭാര്യയുടേതെന്ന് പറഞ്ഞ് നല്‍കിയ തിരിച്ചറിയല്‍ രേഖയും വ്യാജമാണ്. യൂസുഫിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇസ്മയില്‍ എന്ന പേരില്‍ കെട്ടിടമുറി വാടകക്കെടുത്തയാളെ സീപത്തെ പലരും കണ്ടിട്ടുണ്ട്.ആളുകളില്‍ നിന്ന് പരമാവധി ഒഴിഞ്ഞുനില്‍ക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായി സമീപത്തെ കച്ചവടക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.തൊപ്പി ധരിച്ചാണ് ഇയാള്‍ വന്നിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ ബംഗാള്‍ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ പ്രതികള്‍ക്കായി ബംഗാളിലും തെരച്ചില്‍ നടത്തും.മുഖ്യ സൂത്രധാരനടക്കമുള്ള അഞ്ചംഗസംഘം ബംഗാളിലേക്ക് കടന്നതായാണ് സൂചന.

ബാങ്കിലേയും സമീപത്തെ ചില സ്ഥാപനങ്ങളിലേയും സി.സി ടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് ശനിയാഴ്ച്ച പകലാണ് മോഷണം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ബാങ്ക് കവര്‍ച്ചക്കേസിലെ മുഴുവന്‍ പ്രതികളേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Top