കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചേക്കും

കാസര്‍ഗോട്ടെ പെരിയ കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചേക്കും. സിപിഐഎം ജില്ലാ നേതൃത്വം ഡിസിസിയുമായി ബന്ധപ്പെട്ടെന്നാണ് വിവരം. പ്രവർത്തകർ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്ന് കാസർകോട് ഡിസിസി സിപിഐഎം നേതാക്കളെ അറിയിച്ചിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിക്ക് സന്ദർശിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു.  പ്രതിഷേധമുണ്ടാകുമെന്ന് കരുതുന്നില്ല. മുഖ്യമന്ത്രിയോട് സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും കൃഷ്ണൻ പറഞ്ഞു.

Top