കാസര്‍ഗോഡ് ഒരാള്‍ വെട്ടേറ്റ് മരിച്ചു; പ്രതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഒരാള്‍ വെട്ടേറ്റ് മരിച്ചു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബോവിക്കാനത്ത് ബിഎസ്എന്‍എല്‍ ഡിവിഷന്‍ എഞ്ചിനീയറായ മല്ലം സ്വദേശി സുധാകരനാണ് (55) കൊല്ലപ്പെട്ടത്. അയല്‍വാസിയായ രാധാകൃഷ്ണനുമായുള്ള വഴിത്തര്‍ക്കമാണ് കൊലപാതക കാരണം. പ്രതി രാധാകൃഷ്ണന്‍(51) പിന്നീട് കുമ്പളയില്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. വൈകുന്നേരം മംഗഌരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാര്‍ എക്‌സ്പ്രസ്സിന് മുന്നില്‍ ചാടിയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്

Top