അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കി: സുഹൃത്തിനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ഹൈദരാബാദ്: അമ്മ കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയ സുഹൃത്തിനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഹൈദരാബാദിലെ സെര്‍ലിംഗാപള്ളിയിലാണ് സംഭവം. ഒരു മാസം മുമ്പ് അമ്മ കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയ സുഹൃത്ത് യുവാവിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടെങ്കിലും സുഹൃത്തിനോട് ഒന്നും പറയാതിരുന്ന യുവാവ് പക വീട്ടാന്‍ അവസരം കാത്തിരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് മദ്യപിക്കാനായി സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്. കുത്തിവീഴ്ത്തിയ ശേഷം സുഹൃത്തിന്റെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിന്റെ സഹോദരനെ വിളിച്ച് വിവരം പറഞ്ഞ ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങി. സുഹൃത്തിന്റെ സഹോദരന്‍ സംഭവ സ്ഥലത്തെത്തിയപ്പോഴേയ്ക്കും യുവാവ് മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Top