കണ്ണൂർ : തലശേരി കതിരൂർ പൊന്ന്യം പാലം ചൂള റോഡ് തെക്കേ തയ്യിലിൽ ബോംബ് നിർമാണ കേന്ദ്രത്തിൽ നടന്ന സ്ഫോടനത്തിൽ പരിക്കേറ്റവരുമായി സംഭവസ്ഥലത്തുനിന്നു പുറപ്പെട്ടു തലശേരിയിലെത്തിയ രണ്ട് ആംബുലൻസിൽ ഒരെണ്ണം അപ്രത്യക്ഷമായതായി റിപ്പോർട്ട് പുറത്ത്.തലശേരി നഗരത്തിൽനിന്നു കോഴിക്കോട് ഭാഗത്തേക്ക് പോയ ആംബുലൻസാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ ഈ ആംബുലൻസിൽ ഉണ്ടായിരുന്നുവെന്നാണ് പോലീസനു ലഭിച്ചിട്ടുള്ള വിവരം എന്ന് രാഷ്ട്രദീപിക റിപ്പാർട്ട് ചെയ്യുന്നു
ബോംബ് നിര്‍മാണം നടത്തുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റിരുന്നു. ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പോലീസ് പ്രതിചേര്‍ക്കുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയ്ത അഴിയൂര്‍ സ്വദേശി രമീഷ് (32), അഴിയൂര്‍ കെ.ഒ. ഹൗസില്‍ ധീരജ് (28), പൊന്ന്യം പാലം സ്വദേശി സജൂട്ടി എന്നിവര്‍ക്കാണു സ്ഫോടനത്തില്‍ പരിക്കേറ്റത്. പൊന്ന്യം പാലത്തിനടുത്തുള്ള ഷെഡില്‍ ആയിരുന്നു അപകടം. സ്ഫോടനത്തില്‍ ഷീറ്റുകൊണ്ട് മറച്ച ഷെഡ് പൂര്‍ണമായി തകര്‍ന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രികളിൽ പോലീസ് തെരച്ചിൽ നടത്തി. വടകരയിലെ സഹകരണ ആശുപത്രിയിലും കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലും പോലീസ് പരിശോധന നടത്തി. കൂടാതെ കോഴിക്കോട് ഭാഗത്തേക്കുള്ള വിവിധ പ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്.ഇതിനിടയിൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും മൃതദേഹം സംസ്കരിച്ചതായും വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്. പ്രചാരണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം പറഞ്ഞു.
സ്ഫോടനത്തിൽ പരിക്കേറ്റ് തലശേരി സഹകരണ ആശുപത്രിയിൽ ഇരു കൈപ്പത്തികളും നഷ്ടപ്പെട്ട് ചികിത്സയിലുള്ള മാഹി അഴിയൂർ കല്ലറോത്ത് രമ്യനിവാസിൽ രമീഷ്, അഴിയൂർ കെ. ഒ ഹൗസിൽ ധീരജ്, കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലുള്ള കെ.വി.സജിലേഷ് എന്നിവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചു പോലീസ് ആശുപത്രി അധികൃതരിൽനിന്നു റിപ്പോർട്ട് തേടും.
പോലീസ് കാവലിൽ ആശുപത്രിയിൽ കഴിയുന്ന ഇവരിൽ ആരോഗ്യനില മെച്ചപ്പെട്ടവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തും. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായിരുന്നവരും സി.ഒ.ടി നസീർ വധശ്രമക്കേസിൽ പ്രതിയായിരുന്നവരുമുൾപ്പെടെ ഒരു കേന്ദ്രത്തിൽ ഒത്തു ചേർന്ന് ബോംബ് നിർമിച്ചത് പോലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.സ്ഫോടനം നടക്കുമ്പോൾ സ്ഥലത്ത് ആറു പേരുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിൽ നാലുപേരെയും പോലീസ് തിരിച്ചറിഞ്ഞു.
അതേസമയം പൊന്ന്യം ചൂളയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊന്ന്യം വെസ്റ്റ്ചേരി പുതിയ വീട്ടില്‍ കെ. അശ്വന്തിനെ (21) േകാടതി റിമാൻഡ് ചെയ്തു. ഡി.വൈ.എഫ്.െഎ പ്രവർത്തകനായ അശ്വന്തിനെ സ്ഫോടക വസ്തു നിരോധന നിയമപ്രകാരം ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരിയിലെ സി.ഒ.ടി. നസീര്‍ വധശ്രമക്കേസിലെ മൂന്നാം പ്രതിയാണ് ഇയാൾ.പരിക്കേറ്റ മൂന്നു പേർ ചികിത്സയിലും ഒരു പ്രതി റിമാൻഡിലുമാണ്. സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട പുതിയ വീട്ടിൽ കെ. അശ്വന്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.പ്രദേശത്തു പോലീസും ബോംബ് സ്ക്വാഡും നടത്തിയ റെയ്ഡിൽ മൂന്നു ബോംബുകളും ഒരു മൊബൈൽ ഫോണും രണ്ട് ജോഡി ചെരുപ്പുകളും കണ്ടെത്തിയിരുന്നു. ഇതോടെ ഈ പ്രദേശത്തുനിന്നും 15 ബോംബുകളാണ് കണ്ടെത്തിയിട്ടുള്ളത്.
ബോംബ് നിര്‍മാണത്തിലേര്‍പ്പെട്ട സംഘത്തിൽ പുറത്തുനിന്നുള്ളവരെ നിരീക്ഷിക്കുന്ന ചുമതലയായിരുന്നു അശ്വന്തിനെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി േകാടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. സി.ഒ.ടി. നസീര്‍ വധശ്രമക്കേസില്‍ നസീറിനെ കായ്യത്ത് റോഡിൽ വെച്ച് ബൈക്ക് ഇടിച്ച് വീഴ്ത്തിയത് അശ്വന്തായായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് പൊന്ന്യം ചൂളയില്‍ ബോംബ് നിര്‍മാണത്തിനിടയിലാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിൽ പരിക്കേറ്റ ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ 28ാം പ്രതിയായിരുന്ന സി.പി.എം അഴിയൂര്‍ കല്ലോറ ബ്രാഞ്ച് കമ്മിറ്റി അംഗം രമ്യ നിവാസില്‍ എം. റമീഷ് (32), അഴിയൂരിലെ കെ.ഒ. ഹൗസില്‍ ധീരജ് (28), കതിരൂരിലെ സജിലേഷ് എന്ന സജൂട്ടി (40) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്താലുടൻ ഇവരെയും അറസ്റ്റ് ചെയ്യും. ഇവർക്ക് പുറമെ മറ്റു രണ്ടുപേർ കൂടി ബോംബ് നിർമാണത്തിൽ പെങ്കടുത്തിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തലശ്ശേരി ഡിവൈ.എസ്.പി മൂസ വള്ളിക്കാടെൻറയും കതിരൂർ സർക്കിൾ ഇൻസ്പെക്ടർ എം. അനിലിെൻറയും നേതൃത്വത്തിലാണ് അന്വേഷണം. സ്ഫോടനം നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും കണ്ണൂരിൽനിന്നുളള ബോംബ് സ്ക്വാഡിെൻറ സഹായത്തോടെ ഞായറാഴ്ചയും പൊലീസ് തിരച്ചിൽ നടത്തി. കതിരൂർ മേഖലയിലെ ചില േകന്ദ്രങ്ങളിൽ ബോംബ് നിർമാണം നടക്കുന്നതായ രഹസ്യവിവരത്തിെൻറ പശ്ചാത്തലത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.കതിരൂര്‍ ബോംബ് സ്ഫോടനത്തില്‍ സിപിഎമ്മിനു പങ്കില്ലെന്നു ജില്ലാ സെക്രട്ടറി എം.വി. ജയരാജന്. ടിപി വധക്കേസിലെ പ്രതിയാണ് സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാളെന്നു കരുതി അതു സിപിഎമ്മിന്റെ പേരിലാക്കേണ്ടെന്നും ജയരാജന് പറഞ്ഞു.കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടോടെയാണു സ്ഫോടനം നടന്നത്.