കുഴൽക്കിണറിൽ വീണ ആറു വയസ്സുകാരിക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു

തുറന്നുക്കിടന്ന കുഴല്‍ക്കിണറില്‍ വീണ ആറു വയസ്സുകാരി കാവേരിക്കായുള്ള രക്ഷാശ്രമം തുടരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടേയും പോലീസിന്‌റെയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ബംഗളുരുവിലാണ് സംഭവം. കുഴല്‍ക്കിണറിനു സമീപം കുഴിയെടുക്കല്‍ നടക്കുന്നുണ്ടെങ്കിലും ഉറച്ച പാറകളും മണ്ണും രക്ഷാപ്രവര്‍ത്തനത്തെ പിന്നോട്ടടിക്കുകയാണ്. 400 അടി താഴ്ചയുള്ള കുഴല്‍ക്കിണറിന്റെ 30 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ പൈപ്പ് വഴി ഓക്‌സിജന്‍ നല്‍കി വരുകയാണ്. ബെളഗാവി ജില്ലയില്‍ ജുന്‍ജരവാഡിയില്‍ ശനിയാഴ്ച വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് അജിത്‌സവിത ദമ്പതികളുടെ മകള്‍ കാവേരി തുറന്നുകിടന്ന കുഴല്‍ക്കിണറില്‍ വീണത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുഴല്‍ക്കിണറില്‍ വെള്ളം ഇല്ലാതെ ആയതോടെ പുതിയ കുഴല്‍ക്കിണര്‍ കുഴിക്കുകയും പഴയ കിണര്‍ മൂടാതെ കിടന്നതുമാണ് അപകടത്തിന് കാരണമായത്. സ്ഥലത്തിനുടമയായ ശങ്കരപ്പ ഒളിവിലാണ്. ഉത്തരവാദികളായവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

Top