കാവ്യയും അമ്മ ശ്യാമളയും അറസ്റ്റ് പേടിയിൽ…മുകേഷിനെ കൈവിട്ട് മുഖ്യമന്ത്രിയും സിപിഎമ്മും

കൊച്ചി: നടി ആക്രമിച്ച കേസിൽ കാവ്യയും അമ്മ ശ്യാമളയും അറസ്റ്റ് പേടിയിൽ.അറസ്റ്റിലായ ദിലീപിന്റെ ഭാര്യയായ കാവ്യ മാധവനും പങ്കുണ്ടെന്നതിന് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചതായി കൈരളി പീപ്പിള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.കാവ്യയ്ക്കെതിരെ അന്വേഷണ സംഘം നാല് തെളിവുകള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. കാവ്യയുമായി പള്‍സര്‍ സുനിയ്ക്ക് നാല് വര്‍ഷത്തെ പരിചയമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. ഒമ്ബത് തവണ ഇയാള്‍ കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലെത്തിയിരുന്നു. കാമുകിയോടൊപ്പവും ഇയാള്‍ ലക്ഷ്യയിലെത്തിയിട്ടുണ്ട്.
നാദിര്ഷായും അപ്പുണ്ണിയും പ്രതികളാകും എന്നും സൂചന അതിനിടെ നാദിർഷായെ ഗൂഢാലോചനക്കേസിൽ നിന്ന് ഒഴിവാക്കാനും നീക്കം സജീവമാണ്. ദിലീപിനെ സഹായിക്കുക മാത്രമാണ് നാദിർഷാ ചെയ്തത്. ഗൂഡാലചന സമയത്ത് നാദിർഷായ്ക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ പുതിയ നിലപാട്. അതുകൊണ്ട് തന്നെ ദിലീപിന്റെ മാനേജരായ അപ്പുണ്ണിയേയും നാദിർഷായേയും തെളിവ് നശിപ്പിച്ച വകുപ്പിലും കുറ്റകൃത്യം മറച്ചുവച്ച വകുപ്പിലും പ്രതിയാക്കും. ഇത് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. അതിനിടെ വീണ്ടും കേസ് അന്വേഷണത്തിന്റെ പ്രധാന ചുമതല പെരുമ്പാവൂർ സിഐ ബിജു പൗലോസിന് തിരിച്ചു നൽകി. നാദിർഷയും ദിലീപും തമ്മിലുള്ള ഫോൺകോളുകളിലും പൊലീസിന് സംശയമുണ്ട്. ഒരു ദിവസം മൂന്ന് തവണ പൾസർ സുനി നാദിർഷായെ വിളിച്ചിട്ടുണ്ട്. ഇത് സംസാരിക്കാൻ നാദിർഷാ ദിലീപിനെ വിളിച്ചിട്ട് 28 മിനുട്ടോളം സംസാരിച്ചിട്ടുണ്ട്. അന്നേ ദിവസം തന്നെ നാദിർഷാ വിഷ്ണുവിനെയും വിളിച്ചതിനുള്ള തെളിവുകൾ പൊലീസിന്റെ കൈവശമുണ്ട്. ഈ സാഹചര്യത്തിലാണ് നാദിർഷ, അപ്പുണ്ണി എന്നിവരെ പൊലീസ് വീണ്ടും ചോദ്യംചെയ്യുന്നത്.APPUNNI -NADHIRSHA

പൾസർ സുനി കൊടുത്തയച്ച കത്ത് നൽകാൻ സഹതടവുകാരനായ വിഷ്ണു ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയിരുന്നു. എന്നാൽ ദിലീപിനെ കാണാൻ കഴിഞ്ഞിരുന്നില്ല. ദിലീപിനെ ബന്ധപ്പെടാനുള്ള നമ്പർ വിഷ്ണുവിന് ലഭിക്കുന്നത് അനൂപിൽ നിന്നാണ്. അപ്പുണ്ണി ഉപയോഗിക്കുന്ന നമ്പറിലേക്ക് വാട്‌സാപ്പ് സന്ദേശമായി പൾസർ സുനിയുടെ കത്ത് വിഷ്ണു അയച്ച് നൽകുകയായിരുന്നു എന്ന നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ സിനിമയുമായി ബന്ധപ്പെട്ട അധികം ആളുകളെ പൊലീസ് ചോദ്യംചെയ്തിരുന്നില്ല. എന്നാൽ ഇപ്പോൾ സംഭവത്തിന്റെ മുഖ്യ സൂത്രധാരനായി ദിലീപ് മാറിയ പശ്ചാത്തലത്തിലാണ് സിനിമ മേഖലയിൽനിന്നുള്ള കൂടുതൽ ആളുകളെ ചോദ്യം ചെയ്യുന്നത്.മുഖ്യപ്രതി സപൾസർ സുനി ഒന്നര വർഷം മുകേഷിന്റെ ഡ്രൈവറായിരുന്നു. പിന്നീട് ജോലിയിൽനിന്ന് പുറത്താക്കിയ സാഹചര്യം എന്തായിരുന്നു എന്ന് പൊലീസ് അന്വേഷിക്കും. ആന്റോ ജോസഫ് അടക്കമുള്ളവരെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെ കാവ്യാ മാധവനേയും അമ്മ ശ്യാമളയേയും പൊലീസ് ഏത് നിമിഷവും പൊലീസ് കസ്റ്റഡിയിൽ എടുത്തേക്കും. ഇരുവരുടെ നീക്കങ്ങളും നിരീക്ഷിക്കുന്നുണ്ട് അന്വേഷണ സംഘം. മുകേഷിനേയും നാദിർഷായേയും അപ്പുണ്ണിയേയും അനൂപിനേയും അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനം എടുത്ത ശേഷം മാത്രമേ കാവ്യയെ പ്രതിചേർക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂ. ഇത് അവർക്കും സൂചനയായി ലഭിച്ചിട്ടുണ്ട്. നാടു വിടാൻ ശ്രമിക്കരുതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.ഇതിനിടെയാണ് കേസിലെ പ്രധാന മേൽനോട്ട ചുമതല പെരുമ്പാവൂർ സിഐ ബിജു പൗലോസിന് നൽകി. അതീവ രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ ഐജി ദിനേന്ദ്ര കശ്യപുമായി മാത്രമേ ബിജു പൗലോസ് പങ്കുവയ്ക്കുകയുള്ളൂ. ഈ കേസിൽ ദിലീപിന്റെ അറസ്റ്റിന്റെ ക്രെഡിറ്റ് പലർക്കും നൽകാമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സിഐ ബൈജു പൗലോസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേസിൽ അതിനിർണായകമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top