കാവ്യയുടെ അമ്മയെയും ചോദ്യം ചെയ്യും..’മാഡം’ കാവ്യയുടെ അമ്മ തന്നെ?

കൊച്ചി :നടി ആക്രമിക്കപ്പെട്ട കേസിൽ നടി കാവ്യയുടെ അമ്മയെയും ചോദ്യം ചെയ്യുമെന്ന് സൂചന . ചില ശാസ്ത്രീയ തെളിവുകള്‍ കിട്ടിയ സാഹചര്യത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.ദിലീപ്, നാദിര്‍ഷ എന്നിവര്‍ക്കൊപ്പം കാവ്യ മാധവന്റെ അമ്മയേയും ചോദ്യം ചെയ്യാനാണ് നീക്കം.മൂവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടേണ്ടതുണ്ടെന്നാണ് പൊലീസ് നിലപാട്.mom kavya
നടിയെ ആക്രമിച്ച കേസിലെ ‘മാഡം’ കാവ്യയുടെ അമ്മ തന്നെ, യുവനടിയോട് ശ്യാമളയ്‌ക്കെന്താണ് ശത്രുത എന്ന ചോദ്യം ഉയരുന്നു.ആക്രമിയ്ക്കപ്പെട്ട ശേഷം നടി പൊലീസിന് നല്‍കിയ മൊഴിയില്‍ ഒരു സ്ത്രീയുടെ പേര് മുഴച്ച് കേട്ടിരുന്നു.ആക്രമിയ്ക്കുന്നതിനിടെ പ്രതികള്‍ ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയത് എന്ന് പറഞ്ഞിരുന്നു.ശ്രദ്ധ തിരിച്ചുവിടാന്‍ ആക്രമികള്‍ വെറുതേ ഒരു സ്ത്രീയുടെ പേര് പറഞ്ഞതാവും എന്നാണ് തുടക്കത്തില്‍ പൊലീസ് കരുതിയിരുന്നത്.മാഡം പറഞ്ഞിട്ടാണ് ചെയ്തത് എന്ന് പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.ആ മാഡം കാവ്യ മാധവന്റെ അമ്മ ശ്യാമളയാണെന്നാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്ന വാര്‍ത്തകള്‍.

Top