ഒളിച്ചുവയ്ക്കലുകളാണ് ദാമ്പത്യം തകര്‍ക്കുന്നതെന്ന് കാവ്യാമാധവന്‍; തന്റെ ജീവിതവുമായി കഥയ്ക്ക് ബന്ധമില്ല

പരിചയമുള്ള പലരുമായും സാമ്യമുള്ളതിനാലാണ് വാണിയായി അഭിനയിക്കാന്‍ സമ്മതിച്ചതെന്നും കാവ്യ പറഞ്ഞു.ഈ മാസം 19ന് തിയേറ്ററുകളിലെത്തുന്ന ആകാശവാണിയിലെ നായിക കഥാപാത്രത്തെ തിരഞ്ഞെടുത്തതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു കാവ്യാമാധവന്‍. ആകാശ് വാണി എന്ന ദമ്പതിമാരുടെ കഥ പറയുന്ന ചിത്രത്തില്‍ കുടുംബ ബന്ധത്തിന്റെയും ദാമ്പത്യ തകര്‍ച്ചയുടെയും ഒക്കെ കഥയാണ് പറയുന്നത്.

കുടുംബ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തെ പറ്റി കാവ്യ മനസ് തുറക്കുകയാണ്. ഒളിച്ചു വയ്ക്കലുകളാണ് വിവാഹ ബന്ധം തകര്‍ക്കുന്നതെന്നാണ് കാവ്യ പറയുന്നത്. എന്നാല്‍ ഈ അഭിപ്രായത്തെ ആരും തന്റെ വ്യക്തി ജീവിതവുമായി കൂട്ടി വായിക്കേണ്ടതില്ലെന്നും കാവ്യ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് ദാമ്പത്യ പ്രശ്‌നങ്ങളും വിവാഹമോചനങ്ങളും വലിയ പുതുമ അല്ലാതായിരിക്കുന്നു. എല്ലാ ദമ്പതികള്‍ക്കുമിടയില്‍ സംഭവിക്കുന്നത് ഒരേ പ്രശ്‌നണെന്നും കാവ്യ പറഞ്ഞു. നീ എന്നെ മനസിലാക്കുന്നില്ല എന്നതാകും എല്ലാ ദമ്പതികളും പരസ്പരം പറയുന്ന പരാതി.ഭാര്യയ്ക്കും ഭര്‍ത്താവിനും ജോലിയുണ്ടെങ്കില്‍ ഏറ്റുമുട്ടലുകള്‍ കൂടും. ഇത്തരം പ്രശ്‌നങ്ങളാണ് ആകാശവാണിയും പറയുന്നതെന്ന് കാവ്യ പറഞ്ഞു.

കാവ്യ മാധവനും വിജയ് ബാബുവും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഖായിസ് മിലനാണ്. ഈ സിനിമയിലെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ആരുടെയെങ്കിലും ജീവിതവുമായി ബന്ധം തോന്നിയാല്‍ ആരും പുറത്ത് പറയരുത്’ എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് സിനിമ സ്‌ക്രീനില്‍ തെളിയുന്നത്.

 

Top