സതീശൻ ചതിക്കും ;വേണുഗോപാൽ അവസാനിച്ചു !എ, ഐ ഗ്രൂപ്പിൽ വിള്ളൽ വീഴ്ത്തി ആധിപത്യം ഉറപ്പിക്കാനുള്ള രാഷ്ട്രീയ കളിയിൽ സ്വയം ഇല്ലാതായി.

കൊച്ചി :മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയെയും ഒതുക്കാൻ വി ഡി സതീശൻ എംഎൽഎയെ പ്രതിപക്ഷ നേതൃപദവിയിൽ എത്തിച്ച കെ സി വേണുഗോപാലിന് കനത്ത രാഷ്ട്രീയ തിരിച്ചടി ! ഇനി വേണുഗോപാൽ ഇല്ല .കേരള സംസ്ഥാന രാഷ്ട്രീയത്തിലും ഹൈക്കമാണ്ട് അധികാര കേന്ദ്രത്തിൽ നിന്നും വേണുഗോപാൽ തെറിക്കും .കേരള രാഷ്ട്രീയത്തിൽ തിരിച്ചു വന്നു മുഖ്യമന്ത്രി ആകാം എന്ന മോഹവും സ്വയം കുഴിവെട്ടി വേണുഗോപാൽ നശിപ്പിച്ചു .രാഷ്ട്രീയ പൊതു ജീവിതത്തിൽ ക്രൂക്കഡ് അല്ലാത്ത രമേശ് ചെന്നിത്തലയെ ഒതുക്കി അതെ സ്ഥാനത്ത് സതീശൻ എത്തിയത് വേണുഗോപാൽ രാഷ്ട്രീയത്തിന് അവസാനം കുറിക്കും എന്നുള്ളതാണ് രാഷ്ട്രീയ നിരീക്ഷകരുടെ ചിന്തകൾ .

ഇനി രാഷ്ട്രീയ തിരിച്ചടികൾ സംഭവിക്കാൻ അധികകാലം വേണ്ട. ഹൈക്കമാന്റിലുള്ള സ്വാധീനം ഉപയോഗിച്ച് സ്വന്തം കുഴിവെട്ടിയ ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരമാണ് കെ സി വേണുഗോപാൽ ഇപ്പോൾ ചെയ്തിട്ടുള്ളത്. എ, ഐ ഗ്രൂപ്പിൽ വിള്ളൽ വീഴ്ത്തി ആധിപത്യം ഉറപ്പിക്കാനുള്ള രാഷ്ട്രീയ കളിയിൽ സ്വയം ഇല്ലാതാകാൻ പോകുന്നത് ഗ്രൂപ്പുകളിൽ ഭിന്നത സൃഷ്ടിച്ചതിന്റെ മുഖ്യ സൂത്രധാരനായ കെ സി വേണുഗോപാൽ തന്നെ.പുതിയ അധികാര കേന്ദ്രത്തിൽ എത്തിയ സതീശൻ ഉടൻ തന്നെ വേണുഗോപാലിനെ തള്ളിപ്പറയും എന്നതിൽ സംശയമില്ല .പുതിയ ഗ്രുപ്പ് സമവാക്യങ്ങൾ വേണുഗോപാൽ രാഷ്ട്രീയത്തിന് അവസാനം കുറിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സതീശൻ തുടക്കത്തിൽ തന്നെ സമുദായ നേതാക്കളെ വെല്ലുവിളിക്കും തരത്തിൽ പരമാർശ്ശം നടത്തി എതിർപ്പുകൾ സംബാധിക്കുന്നത് നായർ സമുദായംഗമായ സതീശന് മാത്രമല്ല സതീശനെ പിന്തുണച്ച വേണുഗോപാലിനും ദേഷം ചെയ്യും എന്നത് ഉറപ്പാണ്. CPM കൈക്കൊള്ളുന്ന ശൈലി അതേ പോലെ കോൺഗ്രസ്സ് സ്വീകരിച്ചാൽ അത് കൊണ്ട് നടക്കാൻ കോൺഗ്രസ്സിനാകില്ല. CPM ന്റെ പാർട്ടി സംവിധാനവും വോട്ടു ബാങ്കും അത്രയും സുശക്തമാണ്. അവർ ആദ്യം മുതൽ സ്വീകരിച്ച നിലാപാടു കൊണ്ട് തന്നെ ഏത് സമുദായത്തിന് മുന്നിലും മുട്ട് മടക്കാതെ പിടിച്ചു നില്ക്കാം. എന്നാൽ സ്വന്തം പാർട്ടിയിൽ നിന്നു തന്നെ ശക്തമായ എതിർപ്പുകളും ഒളിപ്പോരുകളും നേരിടേണ്ടവരാണ് സതീശനും വേണുഗോപാലും.

രമേശ് ചെന്നിത്തലയെ വെട്ടി തന്ത്രപരമായ നീക്കത്തിലൂടെ വീ ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാൻ തൽക്കാലം വേണുഗോപാലിന് സാധിച്ചു. എന്നാൽ ഇനി രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒന്നായി നിന്നുകൊണ്ട് കേരളത്തിലും കേന്ദ്രത്തിലും എതിർക്കുക വേണുഗോപാലിനെയാണ്. ഇനി പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോട്ടമിടുന്ന സതീശൻ വേണുഗോപാലിനെ സീനിയർ നേതാക്കളുടെ അപ്രീതിയിൽ നിന്ന് രക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാനിടയില്ല. വേണുഗോപാലിന് എന്നെങ്കിലും കേരളത്തിൽ മുഖ്യമന്ത്രിയാകാം എന്ന മോഹമാണ് ഇനി എല്ലാ വരും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുക. ഇവിടെ സതീശൻ വേണുഗോപാലിനു അനുകൂലമാകാൻ വേണ്ടിയുള്ള ഒന്നും തന്നെ ചെയ്യുകയുമില്ല.

രമേശ് ചെന്നിത്തല അഖിലേന്ത്യാ രാഷ്ട്രീയത്തിലേക്ക് കളംമാറ്റുക കൂടി ചെയ്താൽ അത് ഏറെ ബാധിക്കുന്നതും വേണുഗോപാലിനെ തന്നെ.ഡൽഹിയിലെ അപ്രമാതിത്വം അവസാനിക്കുന്നതോടൊപ്പം ഫലത്തിൽ കെസി വേണുഗോപാലിന്റെ വലിയ രാഷ്ട്രീയ ഭാവിയാണ് ഇരുളടയാൻ പോകുന്നത്.വീ ഡി സതീശന്റെ പുതിയ സ്ഥാനലബ്ദ്ധി ഭസ്മാസുരന് വരം കൊടുത്തതുപോലെ വേണുഗോപാലിനെ തിരിച്ചടിക്കുന്നതിന് ഇനി അധികനാൾ വേണ്ട എന്നത് ഇപ്പോൾ തന്നെ ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

കേരളത്തിൽ സതീശന്റെ വരവോടുകൂടി ഈഴവ സമുദായവും ക്രിസ്ത്യൻ സമുദായവും വീണ്ടും കോൺഗ്രസിൽ നിന്നും അകലും .ക്രിസ്ത്യൻ മതനേതാക്കളെയും മാറ്റ് മതനേതാക്കളെയും നിരന്തരമായി ആക്ഷേപിച്ചിട്ടുള്ള സതീശൻ ശൈലി ആ വിഭാഗത്തിന്റെ എതിർപ്പ് വീണ്ടും ശക്തമാകും .ഇതിലെല്ലാം ഉപരി വേണുഗോപാൽ രാഷ്ട്രീയം കേരളത്തിൽ അസ്തമിക്കുന്നു എന്നതാണ് പ്രധാനം.

Top