നിയമസഭാ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി കൽപറ്റയിൽ മത്സരിക്കും.മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്റ് ഉയർത്തിക്കാട്ടും

കണ്ണൂർ :അടുത്ത തിരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കൽപറ്റയിൽ നിന്നും മത്സരിക്കുമെന്ന് സൂചന. സുരക്ഷിതമണ്ഡലം എന്നതിനാലും രാഹുൽ ഗാന്ധിയുടെ ലോക്സഭാ മണ്ഡലത്തിൽ പെട്ടത് എന്നതിനാലും ആണ് കല്പറ്റ മുഖ്യമായും പരിഗണിക്കുന്നത് .മുല്ലപ്പള്ളിയെ മുന്നിൽ നിർത്തി നിയമസഭാ തിരഞ്ഞെടുപ്പാണ് ഹൈക്കമാണ്ട് ലക്‌ഷ്യം വെക്കുന്നത് .അഴിമതി രഹിത ക്ളീൻ ഇമേജുള്ള ഗാന്ധിയനായ മുല്ലപ്പള്ളിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയി ഉയർത്തിക്കാട്ടുക എന്നത് തന്നെയാണ് ലക്‌ഷ്യം .അതിലൂടെ ഭരണം പിടിക്കുകയാണ് കോൺഗ്രസ് ലക്‌ഷ്യം വെക്കുന്നത് .

കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പോലും ജനകീയത ഇല്ലാത്ത രമേശ് ചെന്നിത്തല -അഴിമതി സ്ത്രീ വിരുദ്ധ ആരോപണങ്ങൾ ഉള്ള ഉമ്മൻ ചാണ്ടി എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ കോൺഗ്രസ് ദേശീയ നേതൃത്വം താല്പര്യപ്പെടുന്നില്ല .മാത്രമല്ല മുല്ലപ്പള്ളിയുടെ ടേം കഴിഞ്ഞാൽ കേസിവേണുഗോപാലിന്‌ എൻട്രി ഒരുക്കുക എന്ന നീക്കവും ഇതിനുപിന്നിലുണ്ട് .എന്നാൽ വേണുഗോപാൽ മത്സര രംഗത്ത് ഉണ്ടാകില്ല .ഭരണം കിട്ടിയാൽ കുറച്ചുകാലം മുല്ലപ്പള്ളിയെ മുഖ്യമന്ത്രിയാക്കിയതിനുശേഷം പിന്നീട് കേരളത്തിൽ എത്തുക എന്ന നയം ആയിരിക്കും വേണുഗോപാൽ നീക്കം .ഒന്നോ രണ്ടോ വർഷം മുല്ലപ്പള്ളിയെ വെച്ച് ഭരണം നടത്തിയതിനുശേഷം അധികാരം നേടുക എന്ന തന്ത്രം ആയിരിക്കും വേണുഗോപാൽ പക്ഷം നടത്തുക .അപ്പോഴേക്കും കോൺഗ്രസിലെ പ്രമുഖ ഗ്രുപ്പുകളെ മൊത്തം വേണു പക്ഷത്ത് എത്തിക്കുക എന്ന നീക്കമായിരിക്കും നടത്തുക .കൽപ്പറ്റ അല്ലെങ്കിൽ കൊയിലാണ്ടി, പേരാമ്പ്ര, മണ്ഡലങ്ങളും മുല്ലപ്പള്ളി മത്സരിക്കാൻ സാധ്യത കണക്കുകൂട്ടുന്ന മണ്ഡലങ്ങളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ കെപിസിസി പ്രസിഡന്റായതിന്റെ പേരിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽനിന്ന് മത്സരിക്കാതെ മാറി നിന്ന മുല്ലപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയാൽ പാർട്ടിക്കുള്ളിൽ വിമർശനമുറാൻ സാധ്യതയുണ്ട് . മുല്ലപ്പള്ളി വടകരയിൽ മത്സരിക്കാൻ തയാറാവാത്തിനാലാണു വട്ടിയൂർകാവ് മണ്ഡലം ഉപേക്ഷിച്ചു കെ.മുരളീധരൻ വടകരയിലെത്തിയത്.

കഴിഞ്ഞ തവണ യുഡിഎഫ് മികച്ച പ്രകടനം നടത്തിയ നാദാപുരം, പേരാമ്പ്ര മണ്ഡലങ്ങളിലും കോൺഗ്രസ് ഇത്തവണ പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളാണ് . കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം നാദാപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കെപിസിസി ജനറൽ സെക്രട്ടറി കെ.പ്രവീൺകുമാറിന്റെ പേരിനു തന്നയാണ് സാധ്യതാ പട്ടികയിൽ മുൻതൂക്കം. കേരള കോൺഗ്രസ് (എം) സ്ഥിരമായി മത്സരിക്കുന്ന പേരാമ്പ്ര സീറ്റിൽ ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും കോൺഗ്രസ് ഏറ്റെടുക്കാനാണു സാധ്യത. മുല്ലപ്പള്ളിക്കൊപ്പം കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ പേരും ഇവിടെ പരിഗണനയിലുണ്ട്.

തിരുവമ്പാടി സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് ലീഗിന് മറ്റൊരു മണ്ഡലം നൽകണമെന്ന ചർച്ചകളും സജീവം. അങ്ങനെയെങ്കിൽ കെപിസിസി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖിന് തിരുവമ്പാടി നൽകിയേക്കും. ഇക്കാര്യത്തിൽ ലീഗ് നിലപാട് നിർണായകമാകും. കൽപറ്റ മണ്ഡലത്തിലും സിദ്ദിഖിന്റെ പേര് സജീവ ചർച്ചകളിലുണ്ട്. ഏഴിനു നടക്കുന്ന മലബാർ നേതൃയോഗത്തിൽ സ്ഥാനാർഥിത്വം ഉൾപ്പെടെയുള്ള ചർച്ചകൾക്കു തുടക്കമാകും.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് സ്ഥാനാർഥി ജയിച്ചിട്ട് 20 വർഷമായി. 2001 ലാണ് ജില്ലയിൽ കോൺഗ്രസിന്റെ അവസാന ജയം. അന്ന് കോഴിക്കോട് ഒന്നാം മണ്ഡലത്തിൽനിന്നു എ. സുജനപാലും കൊയിലാണ്ടിയിൽനിന്നു പി.ശങ്കരനും ജയിച്ചു മന്ത്രിമാരായി. എന്നാൽ പിന്നീട് കോഴിക്കോടുനിന്ന് കോൺഗ്രസിന് ഒരു എംഎൽഎ പോലുമുണ്ടായില്ല. ആ കുറവ് നികത്താൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർഥികളെ രംഗത്തിറക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. ജില്ലയിൽ കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചാൽ അത് കൊയിലാണ്ടിയിൽ ആകണമെന്ന് ആവശ്യപ്പെടുന്നവർ ഉണ്ട് ഒരു കാലത്ത് കോൺഗ്രസിന്റെ കോട്ടയായിരുന്ന കൊയിലാണ്ടിയിൽ 1970 മുതൽ 91 വരെ കോൺഗ്രസ് സ്ഥാനാർഥികൾ മാത്രമാണു ജയിച്ചത്.

1996ൽ പി.വിശ്വനിലൂടെ എൽഡിഎഫ് മണ്ഡലം പിടിച്ചെങ്കിലും 2001 ൽ പി.ശങ്കരൻ കൊയിലാണ്ടി തിരിച്ചുപിടിച്ചു. പിന്നീടു നടന്ന മൂന്നു തിരഞ്ഞെടുപ്പുകളിലും പക്ഷേ, എൽഡിഎഫിനായിരുന്നു വിജയം. എന്നാൽ 2009, 14 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വടകര മണ്ഡലത്തിൽനിന്നു മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രനു കൊയിലാണ്ടി നൽകിയ മികച്ച ലീഡ് ചൂണ്ടിക്കാട്ടിയാണു ചർച്ചകളിൽ മുല്ലപ്പള്ളിയുടെ പേര് ഉയർന്നുകേൾക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.മുരളീധരൻ കൊയിലാണ്ടിയിൽ നേടിയ 21,045 വോട്ടിന്റെ ഭൂരിപക്ഷവും പ്രതീക്ഷ നൽകുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ പരാജയപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി എൻ.സുബ്രമഹ്മണ്യൻ 5 വർഷമായി മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഡിസിസി പ്രസിഡന്റും കൊയിലാണ്ടി നഗരസഭയിലെ മുൻ കോൺഗ്രസ് കക്ഷിനേതാവുമായ യു.രാജീവന്റെ പേരും പരിഗണനയിലുണ്ട്. ഐ ഗ്രൂപ്പിന്റെ പരമ്പരാഗത സീറ്റായ കൊയിലാണ്ടിയിൽ ഗ്രൂപ്പ് താൽപര്യങ്ങളും മാനദണ്ഡമാകും. എന്നാൽ കെപിസിസി പ്രസിഡന്റ് മത്സരിക്കാനിറങ്ങിയാൽ ഗ്രൂപ്പ് പരിഗണനകൾ അപ്രസക്തമാകും.

Top