12 ഡിസിസികൾ പുനഃസംഘടിപ്പിക്കും!..ഐയും എയും നിഷ്‌പ്രഭരായി ! എം.പിമാരുടെ കൂട്ടം കേരളം നേതാക്കൾക്ക് എതിരെ !ഹൈക്കമാന്‍ഡ്‌ പിടിമുറുക്കി!..

കണ്ണൂർ :കെ സുധാകരന്റെ തട്ടകമായ കണ്ണൂരിലെ അടക്കം ഡിസിസികൾ പുനഃസംഘടിപ്പിക്കാൻ ഹൈക്കമാണ്ട് .ഇപ്പോൾ ഡിസിസികൾ പുനഃ:സംഘടിപ്പിക്കേണ്ട ആവശ്യം ഇല്ല എന്ന് ഗ്രുപ്പ് നേതാക്കളുടെ ആവശ്യം കേന്ദ്ര നേതൃത്വം തള്ളി .രമേശ് ചെന്നിത്തലക്കും മറ്റൊരു ഗ്രുപ്പ് നേതാവായ ഉമ്മൻ ചാണ്ടിക്കും ഹൈക്കമാന്റിന് ഉള്ള എല്ലാ സ്വാധീനവും നഷ്ടമായി.കേരളം നേതൃത്വത്തിൽ ഹൈക്കമാന്‍ഡ്‌ ഗ്രൂപ്പ്‌” പിടിമുറുക്കിയിരിക്കയാണ് . നിയമസഭാതെരഞ്ഞെടുപ്പിനു മുമ്പ്‌ പാര്‍ട്ടി പുനഃസംഘടന വേണ്ടന്ന മുതിര്‍ന്നനേതാക്കളുടെ നിലപാട്‌ തള്ളിയാണു ഹൈക്കമാന്‍ഡ്‌ ഗ്രൂപ്പിന്റെ രംഗപ്രവേശം. ഇതോടെ പുനഃസംഘടന നടത്താന്‍ തന്നെയാണു ഹൈക്കമാന്‍ഡിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ്‌ ഉമ്മന്‍ ചാണ്ടി, രമേശ്‌ ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരോടു ഡല്‍ഹിയിലെത്താന്‍ നിര്‍ദേശിച്ചത്‌.

പുതുതായി നിയമിക്കേണ്ട ഡി.സി.സി. അധ്യക്ഷന്‍മാരുടെയും മറ്റ്‌ ഭാരവാഹികളുടെയും പട്ടികയുമായി ഡല്‍ഹിയിലെത്താനാണു നിര്‍ദേശമെന്നാണു സൂചന. തദ്ദേശതെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ, ഡി.സി.സികളുടെ അഴിച്ചുപണി സംബന്ധിച്ചു സംസ്‌ഥാനത്തെ എം.പിമാരോടു ഹൈക്കമാന്‍ഡ്‌ അഭിപ്രായം തേടിയിരുന്നു. പുനഃസംഘടന വേണമെന്ന നിലപാടാണ്‌ എം.പിമാര്‍ സ്വീകരിച്ചത്‌.സ്‌ഥാനനേതാക്കളെക്കാള്‍ എം.പിമാരുടെ അഭിപ്രായത്തിനാണു ഹൈക്കമാന്‍ഡ്‌ അടുത്തിടെയായി പ്രാമുഖ്യം നല്‍കുന്നത്‌. അതു ഹൈക്കമാന്‍ഡ്‌ ഗ്രൂപ്പായി മാറുകയും ചെയ്‌തു. സംഘടനാചുമതലയുളള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ രഹസ്യപിന്തുണയും പുതിയ ഗ്രൂപ്പിനാണ്‌. കോഴിക്കോടും തൃശൂരുമൊഴികെ, 12 ഡി.സി.സി. അധ്യക്ഷന്‍മാരെ മാറ്റണമെന്ന ഹൈക്കമാന്‍ഡ്‌ നിര്‍ദേശമാണു മുതിര്‍ന്നനേതാക്കള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top