കോഴിക്കോട്: കെ.സുരേന്ദ്രൻ ബി ജെ പി പ്രസിഡണ്ട് ആയതോടെ സംസ്ഥാന ബിജെപി നിർജീവം ആയിരിക്കയാണ്.ഗ്രൂപ്പിസം മറ നീക്കി പുറത്ത് വന്നിട്ടില്ല എങ്കിലും നേതൃത്വം കടുത്ത വിഭാഗീതയിലാണ്. കേരളത്തിലെ ബി ജെ പി ഇല്ലാതായിരിക്കയാണ് എന്നതാണ് സത്യം . കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാരിനെതിരേ സ്വീകരിക്കേണ്ട നിലപാടിനെകുറിച്ച് ബിജെപിക്കുള്ളില്‍ അസ്വാരസ്യം ശക്തമായിരിക്കുന്നു .
കേന്ദ്രമന്ത്രി വി.മുരളിധരനും അദ്ദേഹത്തിന്റെ പ്രസ്താവനകള്ക്കുമെതിരേ അനുദിനമെന്നോണം മുഖ്യമന്ത്രി കനത്ത മറുപടി നല്കുമ്പോഴും ബിജെപി സംസ്ഥാന ഘടകം അതിനെ പ്രതിരോധിക്കാന്‍ എത്തുന്നില്ല എന്നത് ശേീയനേതൃത്വം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് മാത്രമാണ് പഴയ ‘ശൗര്യമില്ലെ’ങ്കിലും പ്രതിരോധ നിരയിലുള്ളത്. മറ്റ് നേതാക്കളാരും സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടില്ല.
മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ കോവിഡ് കാലത്തെ സാമ്പത്തിക പാക്കേജിനെതിരേ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പാക്കേജിനെക്കുറിച്ച് വിശദീകരിക്കാനും ജനപിന്തുണ നേടിയെടുക്കാനും ശ്രമിക്കുന്നതില്‍ സംസ്ഥാന നേതൃത്വം ആകെപാടെ പരാജയപ്പെട്ടു എന്ന വിലയിരുത്തലാണ് ഉള്ളത്.
പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ് തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മൗനത്തിലാണ്. സംസ്ഥാന അധ്യക്ഷനുമായുള്ള അസ്വാരസ്യങ്ങളാണ് ഇതിന് പ്രധാന കാരണം.
അതേസമയം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാകട്ടെ സര്‍ക്കാരിനെ നിരന്തരം വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്യുന്നു. ഒപ്പം കെ.മുരളീധരന് എംപി ഉള്പ്പൈടുയുള്ളവരും പിന്തുണയുമായി എത്തുന്നു. ആരാധനാലയങ്ങള്‍ തുറക്കണമെന്നതുള്പ്പെടെയുള്ള ആവശ്യങ്ങള്‍ നിരന്തരം ഉന്നയിക്കുന്നത് കോണ്‍ഗ്രസാണ്.
കെ.സുരേന്ദ്രന് സംസ്ഥാന അധ്യക്ഷനായശേഷം മറ്റുനേതാക്കള്‍ പ്രസ്താവനകളില്‍ നിന്നും ഏതാണ്ട് പിന്വലിഞ്ഞഅവസ്ഥയാണ്. സ്പ്രിന്‍ക്ളര്‍ വിവാദത്തില്‍ ഉള്‍പ്പെടെ തുടര്‍ന്ന ഭിന്നത അതേ അവസ്ഥയില്‍ തന്നെ മുന്നോട്ടുപോകുകയാണ്.
ഇടപാട് സിബിഐ ആണ് അന്വേഷിക്കേണ്ടതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടിരുന്നു. അതിനെ മറികടന്ന് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചതില്‍ പാര്‍ട്ട നേതാക്കള്‍ അതൃപ്തി പരസ്യമാക്കുകയും ചെയ്തു.
ഈ വിഷയത്തെ തുടര്‍ന്ന് സംസ്ഥാനസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ നിന്നും മറ്റുനേതാക്കള്‍ പിന്നാക്കം പോകുകയാണ് ഉണ്ടായത്.
നിലവില്‍ വി. മുരളീധരനും കെ.സൂരേന്ദ്രനും മാത്രം കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിക്കേണ്ടഅവസ്ഥയിലേക്കെത്തിയിരിക്കുകയാണ്. അത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് കനത്തി തിരിച്ചടിയുണ്ടാക്കുമെന്നുറപ്പാണ്.