ജന്മദിനത്തിനോട് അനുബന്ധിച്ച് കേരള കോണ്‍ഗ്രസ്സ് (എം) 1000 കേന്ദ്രങ്ങളില്‍ പതാക ഉയർത്തും

കോട്ടയം :
കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ 58-ാം ജന്മദിനത്തില്‍ ഒക്‌ടോബര്‍ 9 ന് ഒരേ സമയം 1000 കേന്ദ്രങ്ങളില്‍ പതാക ഉയരും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പാര്‍ട്ടി പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കുക. കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസ് അങ്കണത്തില്‍ ചെയര്‍മാന്‍ ജോസ് കെ.മാണി പതാക ഉയര്‍ത്തും. ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴിക്കാടന്‍ എം.പി, ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, എം.എല്‍.എമാരായ അഡ്വ. ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സ്റ്റീഫന്‍ ജോര്‍ജ്, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം തുടങ്ങിയവര്‍ പങ്കെടുക്കും.
ഇതേ സമയം തന്നെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വ്യാപകമായി പതാക ഉയര്‍ത്തൽ നടക്കും.

Top