ബിജെപി പ്രണയം തള്ളാതെ കെ.എം മാണി…യുഡിഎഫിലേക്ക് ഇനി മടക്കമില്ല:മാണി

കോട്ടയം:ബിജെപിയോട് വിരോധം ഇല്ല ,ബന്ധം ഉണ്ടാകാം എന്നതിന്റെ സൂചന നല്‍കി കേ.ഏമം മ്മാാനീ. ഒരിടവേളയ്ക്ക് ശേഷമാണ് കേരള കോണ്‍ഗ്രസ്എമ്മിന്‍റെ രാഷ്ട്രീയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് ചെയര്‍മാന്‍ കെ.എം.മാണി രംഗത്ത് യുഡിഎഫിലേക്ക് ഒരു മടങ്ങിപ്പോക്ക് ഇനിയില്ലെന്നും കേരള കോണ്‍ഗ്രസ് സ്വതന്ത്ര ശക്തിയായി നിലകൊള്ളുമെന്നും മാണി പറഞ്ഞു.ഏഷ്യനെറ്റ് ചാനലില ജിമ്മി ജെയിംസിന് നല്‍കിയ അഭിമുഖത്തിലാണ് മാണി പാര്‍ട്ടിയുടെ നിലപാടുകള്‍ പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് എന്ന നുകത്തിന് കീഴിലായിരുന്നു കേരള കോണ്‍ഗ്രസ് ഇതുവരെ. അതിനാല്‍ ആ പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങള്‍ കേരള കോണ്‍ഗ്രസിനെയും ബാധിച്ചു. കേരള കോണ്‍ഗ്രസ് വിജയത്തിലേക്ക് കുതിക്കുമ്പോള്‍ പരാജയപ്പെട്ട യുഡിഎഫിലേക്ക് മടങ്ങിപ്പോകുന്നതിനെക്കുറിച്ച് എന്തിന് ചിന്തിക്കണമെന്നും മാണി ചോദിച്ചു.km-mani-new

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിയോട് അന്ധമായ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയ മാണി എന്നാല്‍ അവരുടെ എല്ലാ നയങ്ങളുമായി യോജിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. ബിജെപി രാജ്യത്ത് ശക്തിയുള്ള പാര്‍ട്ടിയാണ്. അവരുടെ ചില നയങ്ങളോട് കേരള കോണ്‍ഗ്രസിന് യോജിപ്പാണ്. നോട്ട് പിന്‍വലിക്കല്‍ നല്ല തീരുമാനമായിരുന്നെങ്കിലും അത് നടപ്പാക്കിയ രീതി തികഞ്ഞ പരാജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി കേരളത്തില്‍ വലിയ ശക്തിയായി വളരാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയാണ് കേരള കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള കക്ഷികള്‍ ഇതിലേക്ക് വരണമെന്നാണ് തന്‍റെ അഭിപ്രായം. ചെറുപാര്‍ട്ടികളുടെ സഖ്യത്തിന് ഫെഡറല്‍ സംവിധാനത്തില്‍ വലിയ പ്രസക്തിയുണ്ട്. കേരള കോണ്‍ഗ്രസിന്‍റെ ഭാവി തീരുമാനങ്ങള്‍ കാത്തിരുന്ന് കാണാനും അദ്ദേഹം പറഞ്ഞു.സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് മാണി ഉന്നയിച്ചത്. എല്‍ഡിഎഫ് ഭരണത്തില്‍ സംസ്ഥാനത്ത് വികസനം അന്യമായിരിക്കുന്നു. കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും കെ.എം.മാണി ആരോപിച്ചു.

Top