ജനവിധി-2016:കേരളം ഇടത്തോട്ടോ,വലത്തോട്ടോ ?വിജയനോ , ചാണ്ടിയോ ,സുധീരനോ ചെന്നിത്തലയോ ,അതോ വീണ്ടും വി.എസോ?

കണക്കു പറയും കേരളം’മലയാളിയുടെ മനമറിയാന്‍  ‘ഡിഐഎച്ച് ന്യൂസിന്റെ ജനവിധി 2016 രാഷ്ട്രീയ വിശകലനം ആരംഭിക്കുന്നു.

 

കണ്ണുര്‍ :രാഷ്ട്രീയ പാര്‍ട്ടികളുടെ യാത്രകള്‍ കഴിഞ്ഞു  ,കേരളം തിരെഞ്ഞെടുപ്പ് ചൂടിലേക്ക്.അണിയറയില്‍ കരുക്കള്‍ നീക്കിത്തുടങ്ങി .തുടക്കം പാളയത്തില്‍ പട തന്നെ ,പ്രധാന  മുന്നണികളും സ്വന്തം പാര്‍ട്ടിയിലെ ‘വെട്ടിനിരത്തല്‍ ‘നടത്താനുള്ള ശ്രമത്തിലാണ്.  – സരിതച്ചൂടിലും -സോളാര്‍ ചൂടിലും അവധി നല്‍കി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടാാനുള്ള തിരക്കിലാണ് പ്രമുഖ നേതാക്കള്‍ .
2016 -ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ആരുഭരിക്കണമെന്ന ചര്‍ച്ചകള്‍ ഒരു വശത്തു മുറുകിവരുമ്പോള്‍ തിരഞ്ഞെടുപ്പിന്റെ ആവേശം ഇരട്ടിയാക്കി ഡിഐഎച്ച് ന്യൂസിന്റെ രാഷ്ട്രീയ വിശകലനം തുടങ്ങുന്നു.5 വര്‍ഷത്തെ ഭരണത്തിന് ‘കണക്കു പറയും കേരളം’? കേരളത്തിലെ നിലവിലെ സാഹചര്യങ്ങളും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കണക്കുകളും ജനങ്ങളുടെ നേരിട്ടുള്ള പ്രതികരണങ്ങളുമായി കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെയും പള്‍സ് കൃത്യമായി തിരിച്ചറിഞ്ഞാണ് ഡിഐഎച്ച് ന്യൂസിന്റെ ‘മലയാളക്കരയുടെ മനമറിയാം ‘ ജനവിധി-2016 രാഷ്ട്രീയ വിശലന സര്‍വേ തുടങ്ങുന്നത്.

ഡിഐഎച്ചിന്റെ അഞ്ചു റിപ്പോര്‍ട്ടര്‍മാര്‍ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും നേരിട്ടെത്തി തയ്യാറാക്കുന്ന സര്‍വേയില്‍ പൊതുജനങ്ങളുടെ ശരിയായ ‘മനസറിയല്‍ ‘ആയിരിക്കും .നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വോട്ടര്‍മാരുടെ മനസിലെ വികാരവും മാറി മാറി വരുന്ന രാഷ്ട്രീയ ഭൂകമ്പങ്ങളും വിലയിരുത്തി, ഡി.ഐ.എച്ച് ടീം സംയുക്തമായി നടത്തുന്ന അന്യോഷണ വിവരങ്ങളും വിശകലനവും ക്രോഡീകരിച്ചായിരിക്കും ഈ രാഷ്ട്രീയ പരമ്പര.kerala election 2016-janavidhi 2016
കഴിഞ്ഞ 5 വര്‍ഷക്കാലം ഭരിച്ച യു.ഡി.എഫ് ഭരണ നേട്ടം കേരളത്തിലെ രാഷ്ട്രീയ പൊതുമണ്ഡലം കൈ നീട്ടി സ്വീകരിച്ചോ ? ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫും അവക്കാശപ്പെടുന്നപോലെ ‘അതിവേഗം ബഹുദൂരം ഈ സര്‍ക്കാര്‍ മുന്നോട്ട് പോയിരുന്നോ ? തുടര്‍ഭരണം യു.ഡി.എഫിനു ലഭിക്കുമോ ? ​​​​​​
പിണറായിയെ അച്ചുതാനന്തന്‍ വെട്ടുമോ ,അതോ പിണറായി വി.എസിനെ മൂലക്കിരുത്തുമോ ?കലുക്ഷിതമായ രാഷ്ട്രീയ കേരളം ചര്‍ച്ചയാകുമ്പോള്‍ ഞങ്ങളും യാത്ര തുടങ്ങി മഞ്ചേശ്വരം മുതല്‍ പാറശാലവരെ …140 മണ്ഡലങ്ങളിലൂടെ ….ഓരോ മലയാളിയുടേയും ഓരോ മലയാള്‍ മനസിന്റേയും മനസറിയാന്‍ . കേരളം എങ്ങിനെ ചിന്തിക്കുന്നു എന്നതിന്റെ കൃത്യമായ വിലയിരുത്തലായിരിക്കും ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കേരളം എങ്ങിനെ ചിന്തിക്കുന്നു എന്നു വ്യക്തമാക്കുന്ന സമഗ്ര റിപ്പോര്‍ട്ട് അടുത്ത ദിവസം  മുതല്‍ ഡിഐഎച്ച് ന്യൂസില്‍ വായിക്കാം. ജനങ്ങള്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും നെഞ്ചിടിപ്പ് അതിവേഗം ഉയുരുന്നു. സമാനതകള്‍ ഇല്ലാത്ത കേരളത്തിലെ സ്വതന്ത്ര ജനാധിപത്യ ജന സഞ്ചയത്തേ അടുത്ത 5 വര്‍ഷം ആരു നയിക്കും ?പിണറായി വിജയനോ ,ഉമ്മന്‍ ചാണ്ടിയോ ,സുധീരനോ ചെന്നിത്തലയോ ,അതോ വീണ്ടും വി.എസ് അച്യുതാനന്തനോ ? ജനമനസറിയാന്‍ കാത്തിരിക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ രാഷ്ട്രീയ വിശകലനത്തില്‍ നിങ്ങളുടെ അഭിപ്രായവും വിലയിരുത്തലുകളും ചര്‍ച്ചകളും കന്റു ബോക്സിലൂടെ നല്‍കാം .നിങ്ങള്‍ ഇഷ്ടപ്പെടുന്ന സ്ഥാനാര്‍ഥികള്‍ ,ആര്‍ക്കാണ് വിജയ സാധ്യത് ,രാഷ്ട്രീയ അടിയൊഴുക്കുകള്‍ എല്ലാം ഓരോ വായനക്കാര്‍ക്കും പങ്കുവെക്കാം .വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇ.മെയിലായും അയക്കാം. Email : [email protected]

Top