നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ബി.ജെ.പിയിൽ തമ്മിലടി ; വോട്ടുചോർച്ചയെ ചൊല്ലി തമ്മിലടിച്ച് ബി.ജെ.പി ജില്ലാ-സംസ്ഥാന ഭാരവാഹികൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ബി.ജെ.പിയിൽ തമ്മിലടി. തലസ്ഥാന മണ്ഡലങ്ങളിലെ വോട്ടുചോർച്ചയെ ചൊല്ലി ജില്ലാ-സംസ്ഥാന ഭാരവാഹികൾ തമ്മിലാണ് വാക്കേറ്റമുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷും സംസ്ഥാന സെക്രട്ടറി സുരേഷും തമ്മിലാണ് വാക്കേറ്റമുണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരിക്കുന്ന വാർഡുകളിൽ നിന്ന് പോലും ബി.ജെ.പിയ്ക്ക് കാര്യമായ വോട്ട് ലഭിച്ചിരുന്നില്ല.

വട്ടിയൂർക്കാവ് മണ്ഡലത്തിലെ വോട്ടു ചോർച്ചയെ ചൊല്ലിയാണ്് തമ്മിലടി തുടങ്ങുന്നത്. എന്നാൽ പിന്നീട് മണ്ഡലങ്ങളുടെ വോട്ടു ചോർച്ച കൂടി ചർച്ചയാതോടെ രംഗം കൊഴുക്കുകയായിരുന്നു. 2016ലെ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ 43700 വോട്ടു ലഭിച്ചിരുന്നു.

ഇക്കുറി വിവി രാജേഷിന് അവിടെ ലഭിച്ചത് 39596 വോട്ടാണ്. നേമത്ത് കഴിഞ്ഞ തവണം ഒ രാജഗോപാലിന് ലഭിച്ചതിനെക്കാൾ ഇക്കുറി കുമ്മനം രാജശേഖരനിൽ നിന്നും 15928 വോട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. ഇതൊടൊപ്പം നേമത്തെ നായർ വോട്ട് കെ മുരളീധരന് ലഭിച്ചതും ചർച്ചയായി.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് കേരളത്തിൽ ഒരു സീറ്റാണ് ഉണ്ടായിരുന്നത്. എന്നാൽ ഇക്കുറി വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ മൂന്ന് മണ്ഡലങ്ങളിൽ ബി.ജെ.പിയ്ക്ക് മുന്നേറ്റമുണ്ടായെങ്കിലും ഒരു സീറ്റും പോലും ലഭിക്കാതെ ദയനീയ പരാജയമാണ് പാർട്ടി ഏറ്റുവാങ്ങിയത്.

Top