പ്രളയക്കെടുതിയെ നേരിടാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും സന്നദ്ധ സംഘടനകളും രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുകയാണ്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെ രക്ഷാപ്രവര്‍ത്തനത്തിനായി കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. പത്തനംതിട്ടയിലും ചെങ്ങന്നൂരിലും 156 അംഗ കരസേന രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെയും രക്ഷാപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി.
പത്തനംതിട്ടയിലും ചെങ്ങന്നൂരിലും മാത്രമായി 25 ബോട്ടുകള്‍ ആണ് രക്ഷാപ്രവര്‍ത്തനത്തിനുപയോഗിക്കുന്നത്. നേവിയുടെ ഒരു സംഘവും ഇതുകൂടാതെ നീണ്ടകരയില്‍ നിന്നെത്തിച്ച മത്സ്യതൊഴിലാളി ബോട്ടുകളും രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. അതേസമയം പമ്പയുടെ തീരത്ത് കരസേനയും തിരുവല്ല, റാന്നി, കോഴഞ്ചേരി താലൂക്കുകളില്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തും. ഇവര്‍ക്കൊപ്പം എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലീസ് സേനകളുമുണ്ട്. ആരും പരിഭ്രാന്തരാകരുതെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം.
വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു
തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002
പത്തനംതിട്ട- 0468 2322515
ആലപ്പുഴ- 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515
ജില്ലാ കണ്ട്രോള് റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി
പത്തനംതിട്ട 8078808915(വാട്സാപ്പ്), 0468 2322515, 2222515
ഇടുക്കി 9383463036(വാട്സാപ്പ്) 0486 233111, 2233130
കൊല്ലം 9447677800(വാട്സാപ്പ്) 0474 2794002
ആലപ്പുഴ 9495003640(വാട്സാപ്പ്) 0477 2238630
കോട്ടയം 9446562236(വാട്സാപ്പ്), 0481 2304800
എറണാകുളം 7902200400(വാട്സാപ്പ്) 0484 2423513 2433481
കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം
സോണി(ആറന്മുള) 9496370751
പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
സതീഷ് (അയിരൂര്‍) 8547611214
ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
അഭിലാഷ്(ചെറുകോല്‍) 984708078
ഗൂഗിൾ മാപ്പ് ഉപയോഗിക്കാം
മൊബൈലില്‍ ‘ലൊക്കേഷന്‍ ‘ ഓണ്‍ ചെയ്തശേഷം ഗൂഗിള്‍ മാപ്പ് തുറന്ന് ഇപ്പോള്‍ ഉള്ള സ്ഥലത്ത് ആ മാപ്പില്‍ തന്നെ വിരല്‍ വച്ചാല്‍ ഒരു ചുവപ്പ് കൊടിയും മുകളില്‍ കുറച്ച് അക്കങ്ങളും പ്രത്യക്ഷപ്പെടും. അതാണ് ഇപ്പോള്‍ നിങ്ങള്‍ നിലവിലുള്ള സ്ഥലത്തിന്റെ യഥാര്‍ഥ അടയാളം . ഇതാണ് ദുരന്ത നിവാരണ സേനയ്ക്കും മറ്റും പ്രളയത്തില്‍ കുടുങ്ങികിടക്കുന്നവര്‍ക്ക് എളുപ്പത്തില്‍ എത്താന്‍ സഹായമാവുക. പെരുവെള്ളത്തില് വീട്ടുവിലാസത്തേക്കാള്‍ ഇതാവും ഉപയോഗപ്രദം. ആ അക്കങ്ങള്‍ അങ്ങനെ തന്നെ കോപ്പി പേസ്റ്റ് ചെയ്യുക. ബന്ധപ്പെട്ടവര്‍ക്ക് മൊബൈല്‍ നമ്പറുകളിലേക്ക് മെസ്സേജ് അയക്കുക.
കൂടാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സര്‍ക്കാര്‍ വെബ്സൈറ്റും പ്രയോജനപ്പെടുത്താവുന്നതാണ്. കേരളാറെസ്ക്യു ഡോട്ട് ഇന്‍- keralarescue.in എന്നതാണ് വെബ്സൈറ്റ് അഡ്രസ്. ഇതില്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നമ്പരുകളുണ്ട്. രക്ഷാപ്രവര്‍ത്തകരെ അറിയിക്കാനായി ആളുകള്‍ അകപ്പെട്ടിരിക്കുന്ന സ്ഥലവും കൃത്യമായി രേഖപ്പെടുത്താനും സൗകര്യമുണ്ട്. എന്‍ഡിആര്‍എഫിന്റെ സംഘങ്ങളെ ബന്ധപ്പെടാനുള്ള നമ്പര്‍ ഇവയാണ്. പരമാവധി ആളുകള്‍ തങ്ങളുടെ ജിപിഎസ് ലൊക്കേഷനുകള്‍ ഇവര്‍ക്കായി പങ്കുവെക്കാന്‍ ശ്രമിക്കുക.