ദുരന്തമുഖത്ത് കേരളത്തെ പിന്നില്‍ നിന്നും കുത്തി സംഘപരിവാര്‍; പ്രചരിപ്പിച്ചത് അനേകായിരം വ്യാജ സന്ദേശങ്ങളും വിദ്വേഷവും

പ്രളയ ദുരന്തത്തെ നേരിടുന്ന കേരളത്തെ പുറകില്‍ നിന്നും കുത്തി സംഘപരിവാര്‍. ചരിത്രത്തില്‍ മുമ്പെങ്ങും നേരിടാത്ത വിധമുള്ള പ്രളയ ദുരന്തത്തെ കേരളം അതിജീവിക്കുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് കേരളത്തിലും പുറത്തുമുള്ള സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒളിഞ്ഞും തെളിഞ്ഞും വ്യാജ വാര്‍ത്തകളിലൂടെയും വീഡിയോകളിലൂടെയും വിദ്വേഷ പ്രചരണം നടത്തുന്നത്.

ശബരിമലയില്‍ കയറാനുള്ള സ്ത്രീകളുടെ നീക്കമാണ് കേരളത്തിന് ഇത്തരത്തില്‍ ഒരു ദുരന്തമുണ്ടാകാന്‍ കാരണമെന്ന് പ്രചരിപ്പിച്ചായിരുന്നു തുടക്കം. അതിന് പിന്നാലെ ദുരിതാശ്വാസത്തെ എതിര്‍ക്കുന്ന അനേകം പോസ്റ്റുകളും വ്യാജ സന്ദേശങ്ങളും സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായി. കേരളീയരില്‍ ഹിന്ദുക്കള്‍ക്ക് മാത്രം ദുരിതാശ്വാസം നല്‍കണമെന്നും മറ്റ് മതസ്ഥര്‍ക്കുള്ളവ അവരുടെ രാജ്യങ്ങളില്‍ നിന്നും ലഭിക്കുമെന്നും വരെ സംഘപരിവാര്‍ നേതാക്കള്‍ പ്രചരിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രളയ ജലത്താല്‍ ചുറ്റപ്പെട്ട് ഭക്ഷണവും വെള്ളവുമില്ലാതെ അനേകായിരങ്ങള്‍ കുടുങ്ങിക്കിടക്കുന്ന വാര്‍ത്തകളെ ആഘോഷത്തോടെയാണ് ഇവര്‍ ഏറ്റെടുത്തത്. പശു മാംസം കഴിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള ദുരന്തമുണ്ടാകുന്നതില്‍ ആനന്ദം കൊള്ളുന്നു എന്ന് പറഞ്ഞായിരുന്നു തുടക്കം. പശുമൂത്രം കുടിക്കാത്തവര്‍ ഇപ്പോല്‍ സ്വന്തം മൂത്രം കുടിച്ച് കഴിയേണ്ടി വരുന്നെന്ന് പൊട്ടിച്ചിരികളുടെ സ്‌മൈലിയുമിട്ട് പറഞ്ഞവരും അനേകം.കേരള ജനത ഒന്നാകെ അനുഭവിക്കുന്ന ദുരന്തത്തെ മനസാക്ഷിയില്ലാതെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സമീപിച്ചത്.

കേരളത്തിലെ മഴക്കെടുതിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയെന്ന് വാദത്തിന് വേണ്ടി സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. വര്‍ഗീയമായ വിശദീകരണങ്ങളോടെയാണ് ആര്‍എസ്എസ്സുകാരുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഗുജറാത്തില്‍നിന്നുള്ള ചിത്രങ്ങളാണ് സംഘ് അനുകൂലികള്‍ പ്രചരിപ്പിച്ചത്. പോപ്പുലര്‍ പ്രണ്ട് പോലുള്ള സംഘടനകള്‍ രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയതാണ് ഇവരെ ചൊടിപ്പിച്ചത്.

ഇടതുപക്ഷ പ്രവര്‍ത്തകരാല്‍ കൊല്ലപ്പെടുമ്പോഴും ആര്‍എസ്എസ് കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നു എന്ന് പറഞ്ഞുക്കൊണ്ടാണ് സംഘപരിവാര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഫ്രണ്ട്സ് ഓഫ് ആര്‍എസ്എസ് എന്ന വേരിഫൈഡ് അക്കൗണ്ടില്‍ നിന്നാണ് വ്യാജ ചിത്രങ്ങളുടെ പ്രചാരണം. 2017 ആഗസ്റ്റില്‍ ഗുജറാത്തില്‍ വെള്ളപ്പൊക്ക സമയത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകള്‍ക്ക് അരിയും സാധനങ്ങളും വിതരണം ചെയ്തിരുന്നു. കേരളത്തില്‍ ദുരിതാശ്വാസം നടത്തുന്നുവെന്ന പേരില്‍ വ്യാജ പ്രചരണത്തിനായി ഉപയോഗിച്ച ഭൂരിപക്ഷവും ഈ ചിത്രങ്ങളാണ്.

ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഭൂരിപക്ഷമുള്ള ജില്ലകളില്‍ മാത്രമേ പ്രളയം ബാധിച്ചിട്ടുള്ളൂ എന്നും അതിനാല്‍ ആരും ധനസഹായം നല്‍കരുതെന്നും ദേശീയ തലത്തില്‍ തന്നെ ആര്‍എസ്എസ് നേതാക്കള്‍ പ്രചരണം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന സന്ദേശവുമായി ആര്‍.എസ്.എസ്. ഐടി സെല്‍ മേധാവി തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തി. പട്ടാളക്കാരനെന്ന വ്യാജേന വ്യാജ മുഖ്യമന്ത്രിക്കെതിരായി സന്ദേശത്തിന്റെ വീഡിയോ ഇ്‌പ്പോഴും അവര്‍ നിഷ്‌ക്കരുണം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Top