പാലക്കാട് ജില്ല മഴക്കെടുതില്‍ ദിരിതം അനുഭവിക്കവേ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ ഇറ്റലിയില്‍ സന്ദര്‍ശനം നടത്തുന്നു. ഈ മാസം 13നാണ് എംഎല്‍എ ഇറ്റലിയിലേക്ക് പോയത്. ജെഎന്‍യു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കാനായിരുന്നു എംഎല്‍എയുടെ യാത്ര.പാലക്കാട് കഴിഞ്ഞ നാല് ദിവസത്തോളം മഴക്കെടുതിയിലായിരുന്നു. എന്നിട്ടും എംഎല്‍എ മടങ്ങി വന്നില്ല. സിപിഐ ജില്ലാ നേതൃത്വത്തിനും എംഎല്‍എ എവിടെയാണെന്ന് ധാരണയില്ലെന്ന് പ്രതികരിച്ചിട്ടുണ്ട്.
ജര്‍മ്മനി യാത്ര വിവാദമായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ മടങ്ങിവരുമെന്ന് വനം മന്ത്രി കെ രാജു അറിയിച്ചു. കോട്ടയം ജില്ലയുടെ രക്ഷാ ദൗത്യം ഏകോപിപ്പിക്കാനുള്ള ചുമതലയുള്ള വനം മന്ത്രി ജര്‍മ്മനിയിലെ ഓണപരിപാടിയില്‍ പങ്കെടുക്കാന്‍ പോയത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയതോടെ മന്ത്രിയെ സിപിഐ നേതൃത്വം തിരിച്ചുവിളിച്ചിരുന്നു.
നേരത്തെ സിപിഐ നേതൃത്വത്തോട് യാത്രയ്ക്ക് അനുമതി വാങ്ങിയിരുന്നെങ്കിലും സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരിതങ്ങളിലൊന്ന് നേരിടുമ്പോള്‍ യാത്ര തിരിച്ചത് ശരിയായില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഓണപരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി ഇന്നലെ യാത്ര തിരിച്ചത്.
അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനാണ് മന്ത്രി ജര്‍മനിയിലേക്കു പോയിരിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട മന്ത്രി കെ രാജു വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സമ്മേളനത്തിന്റെ അതിഥിയാണ്. ഒണാഘോഷത്തിന്റെ ഭാഗമായാണ് സമ്മേളനവും കലാപരിപാടികളും.
പ്രത്യേക ചുമതലയുള്ള മന്ത്രിമാര്‍ 24 മണിക്കൂറും രക്ഷാദൗത്യത്തെ ഏകോപിക്കാന്‍ ചുമതലയുള്ളവരാണ്. നാടെങ്ങും പൊതുപ്രവര്‍ത്തകരും, വിവിധ സേനാവിഭാഗങ്ങളും, നാട്ടുകാരും, ഒറ്റക്കെട്ടായി പ്രളയത്തെ നേരിടുമ്പോഴാണ് അതീവ ഗുരുതര സാഹചര്യം നിലനിന്ന ഇന്നലെ പ്രത്യേക മന്ത്രിസഭയോഗത്തില്‍ പോലും പങ്കെടുക്കാതെ മന്ത്രി വിദേശത്തേക്കു പോയത്.
പ്രളയകാലത്തെ സര്‍ക്കാരിന്റെ ഉദാസീന സമീപനത്തിന്റെ മറ്റൊരു ഉദാഹരണമാണ് രാജുവിന്റെ ജര്‍മന്‍യാത്രയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച യാത്രയായതു കൊണ്ടാണ് വിദേശത്തേക്കു പോയതെന്ന് വനം മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം.