സ്വന്തം ലേഖകൻ
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോൾ ചരിത്രത്തില തന്നെ റെക്കോർഡുമായാണ് ഉമ്മൻചാണ്ടി എത്തുന്നത്.
നീണ്ട പന്ത്രണ്ടു വർഷക്കാലം തുടർച്ചയായി വിജയം മാത്രം സ്വന്തമാക്കിയാണ് ഉമ്മൻ ചാണ്ടി ഇത്തവണ നിയമസഭയിലെത്തുന്നത്. ഒരേ മണ്ഡലത്തിൽ നിന്ന് തുടർച്ചയായ 12-ാം തവണയാണ് മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് എത്തുന്നത്.
തുടർച്ചയായി 12 തവണ ഒരേ ജനത ഒരേയൊരാളിൽ തന്നെ വിശ്വാസമർപ്പിക്കുന്നുണ്ടെങ്കിൽ ഈ േെക്കാർഡ് അടയാളപ്പെടേണ്ടത് തന്നെയാണ്.പതിനാലാം കേരള നിയമസഭയിലെ ഏറ്റവും മുതിർന്ന നേതാവ് ഉമ്മൻചാണ്ടി തന്നെയാണ്.
നേരത്തെ കെഎം മാണിയുടെ പേരിലായിരുന്നു ഈ റെക്കോർഡ്.എന്നാൽ ഇപ്പോൾ സ്വന്തം പേരിലേയ്ക്ക് ചേർത്ത് വച്ചിരിക്കുകയാണ് ഉമ്മൻ ചാണ്ടി.12ാം നിയമസഭാംഗ ജീവിതം ഉമ്മൻചാണ്ടിയ്ക്ക് പുതിയൊരു റെക്കാർഡിലേക്കുള്ള യാത്ര കൂടിയാണ്.
കേരള നിയമസഭയുടെ ആറര പതിറ്റാണ്ട് നീളുന്ന ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം അംഗമായിരുന്ന ആൾ എന്ന റെക്കാർഡുകൂടിയാണ് ഉമ്മൻചാണ്ടിയെ കാത്തിരിക്കുന്നത്. ഒരു വർഷവും മൂന്ന് മാസവും കഴിയുമ്പോൾ ഈ നേട്ടം ഉമ്മൻ ചാണ്ടിക്കൊപ്പം ചേരും. അന്ന് നിയമസഭാഗമായി 18,729 ദിവസം പൂർത്തിയാക്കും.