സംസ്ഥാനത്ത് വീണ്ടും മദ്യമൊഴുകും!.. അടച്ചുപൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ തീരുമാനം;നിയമതടസ്സമില്ലാത്ത ബാറുകള്‍ തുറക്കും

തിരുവനന്തപുരം:സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ തീരുമാനം. നിയമതടസ്സമില്ലാതെ തന്നെ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകളെല്ലാം തുറക്കാനാണ് ഇടതുമുന്നണി യോഗം അനുമതി നല്‍കിയിരിക്കുന്നത്. ടൂറിസം മേഖലക്ക് പ്രത്യേക പരിഗണന നല്‍കും. പരമ്പരാഗത വ്യവസായമായ കള്ളുചെത്ത് പ്രോത്സാഹിപ്പിക്കുന്നതായിരിക്കും പുതിയ മദ്യനയം. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കള്ള് വിളമ്പാനുള്ള അനുമതി നല്‍കുമെന്നും അറിയുന്നു.

ത്രീസ്റ്റാറിന് താഴെയുള്ള ബാറുകള്‍ക്ക് ബിയര്‍ ആന്‍ഡ് വൈന്‍ ലൈസന്‍സ് നല്‍കും. നിയമസാധുത കൂടി പരിഗണിച്ചായിരിക്കും ലൈസന്‍സ് നല്‍കുക.എക്സൈസ് മന്ത്രി തയാറാക്കിയ പുതിയ മദ്യനയം ഇന്ന് ചേര്‍ന്ന ഇടതുമുന്നണിയോഗം അംഗീകരിച്ചു. ഉച്ചക്ക് ശേഷം ചേരുന്ന മന്ത്രിസഭായോഗം മദ്യനയത്തിന്‍റെ കരട് ചര്‍ച്ച ചെയ്യും. ഇതിന് ശേഷമായിരിക്കും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ മദ്യനയം ഒദ്യോഗികമായി പ്രഖ്യാപിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top