തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ദിവസങ്ങളിലായി നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. ഒരാഴ്ച്ചക്കുള്ളില്‍ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പിനിടയില്‍ രണ്ടു ദിവസത്തെ ഇടവേളയുണ്ടാവുമെന്നും ശബരിമല തീര്‍ത്ഥാടന കാലത്തിന് മുമ്പായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ആദ്യ ദിവസം 4 വടക്കന്‍ ജില്ലകളിലും 3 തെക്കന്‍ ജില്ലകളിലും തിരഞ്ഞെടുപ്പ് നടക്കും രണ്ടാം ദിവസം മധ്യകേരളത്തിലെ ഏഴ് ജില്ലകളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. അംഗന്‍വാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍ സാക്ഷരതാ പ്രേരകന്‍മാര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാം.