ഭാഗ്യദേവത ബംഗാളിയെ കടാക്ഷിച്ചു; കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് സമ്മാനമടിച്ചത് 65 ലക്ഷം

കേരളത്തിന്റെ ഭാഗ്യദേവതയാണ് ബംഗാള്‍ സ്വദേശിയായ ബബ്ലു ബര്‍മന് കടാക്ഷിച്ചിരിക്കുന്നത്. അതും വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷത്തിന്റെ രൂപത്തില്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ പറുദീസയായ കേരളത്തില്‍ വച്ച് തന്നെ ലഭിച്ച സമ്മാനത്തില്‍ ബബ്ലുവിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികള്‍ ഒന്നാകെ. കെട്ടിട നിര്‍മ്മാണ സഹായിയായ ബബ്ലു വടക്കടത്തുകാവില്‍ കുടുംബമായി വാടകയ്ക്കു താമസിക്കുകയാണ്.

വടക്കടത്തുകാവ് സ്വദേശിയുടെ കീഴില്‍ കെട്ടിട നിര്‍മ്മാണ സഹായിയായി ജോലി ചെയ്യുകയാണ്. അടൂരിലെ മധു ലക്കി സെന്ററില്‍ നിന്നാണ് ലോട്ടറി എടുത്തത്. അടൂര്‍ സിഐ ജി സന്തോഷ്‌കുമാറിന്റെ സാന്നിധ്യത്തില്‍ അടൂര്‍ എസ്ബിഐ ശാഖയില്‍ ലോട്ടറി ടിക്കറ്റ് ഏല്‍പ്പിച്ചു. ഇടയ്ക്കിടയ്ക്ക് ലോട്ടറി എടുക്കാറുണ്ടെങ്കിലും ഭാഗ്യം തേടി എത്തുന്നത് ആദ്യമാണെന്ന് ബാബ്ലു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top