ഓൺലൈൻ വിവാഹ തട്ടിപ്പ്: ഉപഭോക്താവിനു കേരള മാട്രിമോണി പതിനായിരം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സ്വന്തം ലേഖകൻ

കോട്ടയം: വിവാഹപരസ്യം നൽകാനെത്തിയ യുവാവിനെ കബളിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ ഓൺലൈൻ മാട്രിമോണിയൽ സൈറ്റായ കേരള മാട്രിമോണി പതിനായിരം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കോട്ടയം ജില്ലയിലെ ഉപഭോക്തൃ നഷ്ടപരിഹാരം കോടതിയാണ് ഇതു സംബന്ധിച്ചുള്ള വിധി പുറപ്പെടുവിച്ചത്. കോട്ടയം അയ്മനം നടുത്തറയിൽ സനൽ എൻ ഡേവിഡിന്റെ പരാതിയിലാണ് ഇപ്പോൾ കോടതി ഉത്തരവിട്ടിരിക്കുന്നത്.
കേരള മാട്രിമോണി വെബ് സൈറ്റിൽ പരസ്യം നൽകിയ സനൽ സ്ഥിരമായി സൈറ്റിൽ സന്ദർശനം നടത്തുമായിരുന്നു. പണം അടച്ച് അംഗത്വമെടുക്കാൻ സനൽ തയ്യാറായിരുന്നില്ല. നിരവധി തവണ സൈറ്റ് പരിശോധിച്ചതോടെ മാസങ്ങൾക്കു മുൻപു സനലിന്റെ സൈറ്റിലെ അക്കൗണ്ടിൽ ഒരു മെസേജ് എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സനലിന്റെ വിശദ വിവരങ്ങൾ അറിയാൻ താല്പര്യമുള്ള പെൺകുട്ടിയും കുടുംബവും വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു സന്ദേശം. പെൺകുട്ടിയുടെ വിശദാംശങ്ങൾ ലഭിക്കുന്നതിനായി 3500 രൂപ അടച്ച് പെയ്ഡ് അംഗത്വം എടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഇതേ തുടർന്നു രേഖകൾ ശേഖരിച്ച സനൽ പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. എന്നാൽ, പെൺകുട്ടിയും കുടുംബവും തങ്ങൾക്കു ഒന്നും അറിയില്ലെന്നു പറയുകയായിരുന്നു. താൻ വഞ്ചിക്കപ്പെട്ടതായി വ്യക്തമായ യുവാവ് കൺസ്യൂമർ കോടതിയെ പരാതിയുമായി സമീപിക്കുകയായിരുന്നു. വാദിയ്ക്കു വേണ്ടി അഡ്വ.വിവേക് മാത്യു തോമസ് കോടതിയിൽ ഹാജരായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top