
പെരുമ്പാവൂര്‍: ഒറ്റത്തോര്‍ത്തുടുത്ത് ഒരു മനുഷ്യന്‍. സുരക്ഷിത തീരത്തേക്ക് എത്തിച്ചത് നൂറോളം പേരെ. ടി എം സൂഫി എന്ന പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ വെള്ളം കയറിയ വീടുകളില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ വഞ്ചിയിലെത്തിയും നീന്തിക്കയറിയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥനാണെന്ന് ദുരിതാശ്വാസ മേഖലയിലുള്ളവര്‍ അറിഞ്ഞത് പിന്നീടാണ്. പെരിയാര്‍ തീരത്ത് വാരപ്പെട്ടി ഇഞ്ചൂര്‍ മേഖലയിലാണ് ഇദ്ദേഹത്തിന്റെ വീട്. ചെറുപ്പം മുതല്‍ വെള്ളവുമായി ഏറെ പരിചയമുള്ളതിനാല്‍ പേടിയുണ്ടായിരുന്നില്ലെന്ന് സൂഫി പറഞ്ഞു.
Tags: kerala rain