ആശങ്ക വേണ്ട; കാലവര്‍ഷം സാധാരണ സ്ഥിതിയിലായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം വൈകില്ലെന്ന ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ചുട്ടുപൊള്ളുന്നതിടെ മണ്‍സൂണ്‍ മഴയെക്കുറിച്ചുള്ള കാലാവസ്ഥ വകുപ്പിന്റെ ആദ്യ പ്രവചനമാണിത്. മെയ് 15 ന് കാലവര്‍ഷം തുടങ്ങുന്ന തീയതി പ്രഖ്യാപിക്കും. ദീര്‍ഘകാല ശരാശരിയുടെ 96% മഴയാണ് പ്രതീക്ഷിക്കുന്നത്. കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും മണ്‍സൂണ്‍ എറെക്കുറെ ഒരുപോലെയായിരിക്കും.

ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍ (ഐഎംഡി) ഡയറക്ടര്‍ ജനറല്‍ ഡോ.കെ. ജെ. രമേശാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പസഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന എല്‍നിനോ പ്രതിഭാസത്തിനു ശക്തി കുറവായിരിക്കും. എല്‍നിനോ ശക്തിപ്പെട്ടാല്‍ വരള്‍ച്ച കൂടാനിടയുണ്ടെന്നും വിലയിരിത്തുന്നു.

എന്നാല്‍ ഇതൊന്നും കേരളത്തിലുള്ള സാധാരണ ഗതിയിലുള്ള മഴയെ ബാധിക്കുകയില്ല. ജൂണ്‍ മാസം തുടങ്ങുന്നതോടെ എല്‍നിനോയെപ്പറ്റി കൂടുതല്‍ വ്യക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാര്‍ഷകരെ മഴ നിരാശപ്പെടുത്തില്ലെന്നും കാലാവസ്ഥാ വകുപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.

Top