നഷ്ടപ്പെട്ട മൊബൈലുകൾ കണ്ടെടുക്കാൻ പുതിയ ആപ്പുമായി കേരള പോലീസ്

നഷ്ടപ്പെട്ട മൊബൈൽ ഫോൺ കണ്ടെടുക്കാൻ പുതിയ ആപ്പുമായി കേരള പോലീസ് എത്തുന്നു. ഐഎംഇഐ നമ്പർ വഴി ഫോൺ കണ്ടെത്താൻ സഹായിക്കുന്ന വെബ് ആപ്ലിക്കേഷനാണ് കേരളാ പൊലീസ് അവതരിപ്പിച്ചിരിക്കുന്നത്. ഐ ഫോർ മൊബ് എന്ന പേരിലാണ് സൈബർ ഡോം വെബ് ആപ്ലിക്കേഷൻ സജ്ജമാക്കിയിരിക്കുന്നത്. മൊബൈൽ നഷ്ടപ്പെട്ടാൽ ഐഎംഇഐ നമ്പറുമായി കേരള പൊലീസിനെ ബന്ധപ്പെട്ടാൽ ഫോൺ ഉറപ്പായും തിരിച്ചുകിട്ടും. ഫോൺ കിട്ടിയവർ അത് തിരിച്ചുതരാതെ അൺലോക്ക് ചെയ്യാനോ മറ്റൊ ശ്രമിച്ചാൽ തിരിച്ചറിയാൻ സാധിക്കുന്ന വെബ് പോർട്ടൽ സംവിധാനം ഒരുക്കിയിട്ടുള്ളതാണ് സവിശേഷത.

Top