കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സഹായവാഗ്ദാനവുമായി നെതര്‍ലന്‍ഡ്‌സ് ഇന്ത്യയ്ക്കു കത്ത് നല്‍കി. സാങ്കേതിക സഹായമാണ് നെതര്‍ലന്‍ഡ്‌സ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നെതര്‍ലാന്‍ഡസ് അടിസ്ഥാനസൗകര്യ ജലസേചന മന്ത്രിയാണ് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യയ്ക്ക് കത്തെഴുതിയത്.
പ്രളയം ബാധിച്ചയിടങ്ങളിലെ നിലവിലെ അവസ്ഥ പരിശോധിക്കാന്‍ വിദ ടീമിനെ കേരളത്തിലേക്ക് അയയ്ക്കാമെന്നാണ് കത്തിലെ നിര്‍ദേശം. വിദഗ്ധ ടീമിനെ കേരളത്തിലെക്കു അയക്കാമെന്നും നിലവിലെ സാഹചര്യം പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കാമെന്നും കത്തില്‍ പറയുന്നുണ്ട്. നെതര്‍ലാന്റസില്‍ വെളളപ്പൊക്ക സമയത്ത് വിജയിച്ച പദ്ധതികള്‍ കേരളത്തില്‍ മാതൃകയാക്കാമെന്നും കത്തില്‍ പറയുന്നു. വെളളപ്പൊക്ക നിയന്ത്രണത്തില്‍ മികവ് കാട്ടിയ രാജ്യമാണ് നെതര്‍ലാന്റ്‌സ്.
കേരളത്തിനോട് സമാനമായ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന നാടുമായതിനാല്‍ ഫലപ്രദമായി സംസ്ഥാനത്തിന് പദ്ധതികള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
നേരത്തെ നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമാക്കിയുള്ള കെപിഎംജി എന്ന ഏജന്‍സി കേരളത്തിന് സാങ്കേതിക സഹായം വാഗ്ദാനം ചെയ്തിരുന്നു. പുനര്‍നിര്‍മ്മാണത്തിന് കണ്‍സള്‍ട്ടന്‍സി സേവനം സൗജന്യമായി നല്‍കാമെന്നാണ് കമ്പനി വാഗ്ദാനം.