കറന്റില്ല എന്ന പ്രശ്‌നം മാത്രമേയുളളൂ’; പരിസരത്തുളള പ്രളയബാധിതരെ വീട്ടിലേക്ക് ക്ഷണിച്ച് ടൊവിനോ

തൃശൂരിലെ ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് പ്രളയബാധിതരെ സ്വാഗതം ചെയ്ത് ടൊവിനോ തോമസ്. വീട്ടില്‍ കറന്റ് ഇല്ല, പക്ഷേ വീട്ടിലേക്ക് അപകടകരമായ രീതിയില്‍ വെള്ളം കയറിയിട്ടില്ല. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടേക്ക് വരാവുന്നതാണ്. അതേസമയം, ദയവ് ചെയ്ത് ഇത് ദുരുപയോഗം ചെയ്യരുതെന്നും ടൊവിനോ അപേക്ഷിക്കുന്നു.

ടോവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാന്‍ തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ എന്റെ വീട്ടിലാണ് ഉള്ളത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന പ്രശ്‌നം മാത്രമേ ഉള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടെ വരാവുന്നതാണ്. കഴിയുംവിധം സഹായിക്കും. പരമാവധി പേര്‍ക്ക് ഇവിടെ താമസിക്കാം. സൌകര്യങ്ങള്‍ ഒരുക്കാം. ദയവുചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ.

Top