കുടുംബസ്വത്തായി ലഭിച്ച ഒരേക്കര്‍ സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കാന്‍ താല്‍പര്യമറിയിച്ച് സ്വാഹ

കണ്ണൂര്‍: പ്രളയക്കെടുതിയില്‍ കേരളത്തിനു സഹായമായി അനേകായിരം ആളുകളാണ് സഹായവുമായി വരുന്നത്. അണ്ണാന്‍ കുഞ്ഞിനു തന്നാലായതുപോലെ തങ്ങളാല്‍ കഴിയുന്ന സഹായവുമായി കുട്ടികളും വിദ്യാര്‍ത്ഥികളും സജീവമാണ്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ സ്വാഹ എഴുതിയ കുറിപ്പ് ആരെയും ഈറനണിയിക്കുന്നതാണ്. കേരളം ഒറ്റക്കെട്ടായി ഈ മഹാപ്രളയത്തെ അതിജീവിക്കുക തന്നെ ചെയ്യും എന്നതിനെ ഊട്ടി ഉറപ്പിക്കുന്ന വാക്കുകളാണിത്. ഷേണായി സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥിനി സ്വാഹയാണ് കുടുംബസ്വത്തായി ലഭിച്ച ഒരേക്കര്‍ സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കാന്‍ താല്‍പര്യമറിയിച്ച് മുന്നോട്ടു വന്നിരിക്കുന്നത്.

സ്വാഹയുടെ കുറിപ്പ്:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാര്‍, ‘അണ്ണാന്‍കുഞ്ഞും തന്നാലായത് ‘ എന്നല്ലേ? നാടിന്റെ ഇന്നത്തെ ദയനീയസ്ഥിതിയില്‍ ഈ സ്‌കൂളിലെ വിദ്യാര്‍ഥികളായ ഞാനും എന്റെ അനുജന്‍ ബ്രഹ്മയും കൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ചു സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു.

കൃഷിക്കാരനായ ഞങ്ങളുടെ അച്ഛന്‍ ഞങ്ങളുടെ നാളേക്കുവേണ്ടി കരുതിവെച്ചിരിക്കുന്ന ഭൂസ്വത്തില്‍ നിന്നും ഒരേക്കര്‍ സ്ഥലം സംഭാവനയായി നല്‍കാന്‍ നിശ്ചയിച്ചു. അച്ഛന്റെ അനുവാദം ഞങ്ങള്‍ വാങ്ങി. ഇനി ഞങ്ങള്‍ എന്താണ് വേണ്ടത്?

വിനീത വിധേയര്‍
സ്വാഹ
ബ്രഹ്മ

0

Top