വിവാദ ഉത്തരവ് പിന്‍വലിച്ച് കേന്ദ്രം; അരി സൗജന്യമായി നല്‍കുമെന്ന് പാസ്വാന്‍

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിനു സൗജന്യ അരി നല്‍കാനാവില്ലെന്ന നിലപാട് തിരുത്തി കേന്ദ്ര സര്‍ക്കാര്‍. വില ഈടാക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാനാണ് രംഗത്തെത്തിയത്. 1,80,000 മെട്രിക്ക് ടണ്‍ അരി സൗജന്യമായി നല്‍കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ 89,000 മെട്രിക്ക് ടണ്‍ അരി കിലോയ്ക്ക് 25 രൂപ നിരക്കില്‍ നല്‍കാമെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു. ഇതിനായി 228 കോടി രൂപ നല്‍കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ സംഭവം വിവാദമായതിനു പിന്നാലൊണ് പാസ്വാന്‍ രംഗത്തെത്തിയത്.
സംസ്ഥാനം പണം നല്‍കിയില്ലെങ്കില്‍ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് ഈ തുക കുറച്ചശേഷമെ നല്‍കൂ എന്നും കേന്ദ്ര ഉത്തരവില്‍ പറഞ്ഞിരുന്നു.

Top