തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ ആലപ്പുഴ വഴി കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കും; കോട്ടയം വഴിയുള്ള എല്ലാ ട്രെയിനുകളും ഇന്ന് വൈകീട്ട് വരെ റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ ആലപ്പുഴ വഴി കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കും.കോട്ടയം വഴിയുള്ള എല്ലാ ട്രെയിനുകളും ഇന്ന് വൈകീട്ട് വരെ റദ്ദാക്കി. തൃശൂരില്‍ നിന്ന് കോട്ടയം വഴി തിരുവനന്തപുരത്തേക്കും ഷൊര്‍ണൂര്‍ വഴി പാലക്കാട്ടേക്കുമുള്ള ട്രെയിനുകള്‍ ഇന്ന് വൈകീട്ട് നാല് വരെ സര്‍വീസ് നിര്‍ത്തിവെച്ചതായി തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു. അതിനിടെ, കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റാനും മറ്റു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇന്ധനം ആവശ്യമായതിനാല്‍ തൃശൂര്‍ ജില്ലയിലെ സ്വകാര്യ പെട്രോള്‍/ഡീസല്‍ പമ്പുകളില്‍നിന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്വകാര്യ വ്യക്തികള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് കലക്ടര്‍ ടി.വി. അനുപമ അറിയിച്ചു. പൊതു/സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കു ശേഷം മാത്രമെ സ്വകാര്യ വ്യക്തികള്‍ക്ക് ഇന്ധനം നല്‍കാവൂ എന്നും അറിയിച്ചു.

Top