മാതാവിന്റേയും ഈശോയുടേയും ആഭരണങ്ങള്‍ ദുരിതബാധിതര്‍ക്ക്

കൊച്ചി: പ്രളയബാധിതരെയും ദുരിതമനുഭവിക്കുന്നവരേയും സഹായിക്കാനായി മാതാവിന്റെയും ഉണ്ണീശോയുടെയും തിരുരൂപങ്ങളിലെ സ്വര്‍ണാഭരണങ്ങള്‍ ദുരിദാശ്വാസ നിധിയിലേക്ക് നല്‍കാനൊരുങ്ങുകയാണ് കൊച്ചി മഞ്ഞുമ്മല്‍ അമലോത്ഭവ മാതാ ദേവാലയം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുനാളിന് മാതാവിനേയും ഈശോയേയും അണിയിക്കാനുള്ള 25 പവന്റെ സ്വര്‍ണം നല്‍കാനാണ് ഇടവകയുടെ തീരുമാനം.

ഇടവകയുടെ കേന്ദ്രസമിതി കൂടിയാണ് തീരുമാനമെടുത്തത്. ഈ ആഭരണങ്ങള്‍ വിശ്വാസികള്‍ നേര്‍ച്ചയായി നല്‍കിയ സ്വര്‍ണം ഉപയോഗിച്ച് നിര്‍മിച്ചവയാണ്. ഇടവകയുടെ ഈ തീരുമാനത്തിന് ബിഷപ്പ് അംഗീകാരം നല്‍കിയാലുടന്‍ സ്വര്‍ണം ദുരിതാശ്വാസനിധിയിലേക്ക് കൈമാറും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top