സ്വന്തം ലേഖകൻ
തിരുവനന്തപുരം : പതിനാലാം കേരള നിയമസഭയുടെ തുടക്കം മുതൽ ഏറെ കൗതുകകരമായ സംഭവങ്ങളാണ് സംഭവിക്കുന്നത്. സഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ സഭയ്ക്കുള്ളിലെ പുതിയ ക്രമീകരണങ്ങളും ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.
ഒന്നാം നിരയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇരിപ്പുറപ്പിച്ചിരിക്കുന്നത്. തൊട്ടരികിൽ രണ്ടാമനായി എം വി ഗോവിന്ദൻ മാസ്റ്റർ എന്നിങ്ങനെയാണ് ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നത്.
ഘടകകക്ഷി നേതാക്കൾക്കുള്ള ഇരിപ്പിടം കഴിഞ്ഞാൽ ഒന്നാം നിരയിൽ കെ രാധാകൃഷ്ണനും, കെ എൻ ബാലഗോപാലുമാണ് ഇരിക്കുന്നത്. അതേസമയം മുൻ മന്ത്രിമാരായ കെ കെ ഷൈലജ, ടി പി രാമകൃഷണൻ,എ സി മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, എം എം മണി എന്നിവരുടെ സ്ഥാനം മൂന്നാം നിരയിലാണ്.
പ്രതിപക്ഷത്ത് വി ഡി സതീശൻ ഒന്നാമനായപ്പോൾ മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെ സ്ഥാനം രണ്ടാം നിരയിലാണ്. പ്രത്യകേ പരിഗണന വേണ്ടെന്ന് ചെന്നിത്തല നിയമസഭാ ഉദ്യോഗ്യോഗസ്ഥരെ അറിയിച്ചിരുന്നു.
സ്പീക്കർ തെരഞ്ഞെടുപ്പിൽ സഭയിലെ ഈ ഇരിപ്പിട ക്രമീകരണത്തിനനുസരിച്ചാണ് വോട്ട് ചെയ്യാൻ വിളിക്കുന്നത്.