പ്രോടെം സ്പീക്കറുടെ മുമ്പാകെ അക്ഷരമാലാ ക്രമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് എം.എൽ.എമാർ ;പി.സി വിഷ്ണുനാഥ് യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അക്ഷരമാലാ ക്രമത്തിലാണ് എം.എൽ.എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നത്.രാവിലെ ഒൻപത് മുതൽ പ്രോടെം സ്പീക്കക്കറായ പി.ടി.എ റഹീമിന് മുമ്പാകെയാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.

എന്നാൽ കോവിഡ് ബാധയും ക്വാറന്റൈനും കാരണം ചില അംഗങ്ങൾക്ക് ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനാവില്ല. ഇവർ പിന്നീട് സ്പീക്കർക്ക് മുന്നിലായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക.

നാളെയായിരിക്കും സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക.എംബി രാജേഷാണ് സിപിഎമ്മിന്റെ സ്പീക്കർ സ്ഥാനാർത്ഥി. പിസി വിഷ്ണുനാഥിനെ യുഡിഎഫും മത്സരിപ്പിക്കും. സഭയിലെ ഭൂരിപക്ഷം രാജേഷിനെ സ്പീക്കറാക്കുകയും ചെയ്യും.

പതിനാലാം കേരളനിയമസഭയിലെ 75 പേർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിനു മുൻപുള്ള മറ്റു നിയമസഭകളിൽ അംഗമായിരുന്ന 12 പേരും ഈ സഭയിലുണ്ട്. ഉമ്മൻ ചാണ്ടിയാണ് സീനിയർ. അദ്ദേഹം 12ാം തവണയാണ് തുടർച്ചയായി സഭയിലെത്തുന്നത്.

28ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം നടത്തും. ജനുവരി 21നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ അവസാന നയപ്രഖ്യാപനം. സർക്കാർ തുടരുന്നതിനാൽ ആ പ്രഖ്യാപനങ്ങൾതന്നെ ആവർത്തിക്കുമോ, പുതിയ പരിപാടികൾ പ്രഖ്യാപിക്കുമോ എന്നാണ് അറിയാനുള്ളത്.

ജൂൺ 14 വരെ 14 ദിവസം സമ്മേളനത്തിന് തീരുമാനിച്ചിട്ടുണ്ടെങ്കിലും കോവിഡ് സാഹചര്യം വിലയിരുത്തിയാവും തീരുമാനിക്കുക.

Top