ലണ്ടൻ : യുകെ ബ്രൈറ്റണിൽ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. ബസ് കാത്തുനില്‍ക്കവെ കാര്‍ ഇടിച്ചുകയറി മലയാളി വിദ്യാർഥിനി ആതിരയുടെ മരണം. ഓസ്‌ട്രേലിയയിലുള്ള ഭര്‍ത്താവിന്റെ അടുത്ത് പോകാനിരിക്കെ നേഹയുടെ വിയോഗം ! ചുരുങ്ങിയ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മലയാളി യുവതികള്‍ മരിച്ചതിന്റെ ഞെട്ടലില്‍ ആണ് പ്രവാസി മലയാളി സമൂഹം.ബുധനാഴ്ച രാവിലെ എട്ടരയ്ക്ക് ആതിര ഉൾപ്പെടെ നിരവധിപേർ കാത്തുനിന്ന ബസ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറുകയായിരുന്നു. ഒരുമാസം മുമ്പു മാത്രമാണ് ആതിര പഠനത്തിനായി ലീഡ്സിൽ എത്തിയത്.
ഏറെക്കാലമായി ബ്രൈറ്റണില്‍ താമസിക്കുന്ന ജോർജ് ജോസഫിന്റെ മകൾ നേഹ ജോർജ് (25) ആണ് മരിച്ചത്. ഇന്ന് ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡിൽ ഉള്ള ഭർത്താവിന്റെ അടുത്തേക്ക് യാത്ര തിരിക്കാൻ ഇരിക്കവെയാണ് അപ്രതീക്ഷിത വിയോഗം.നേഹയുടെ ആകസ്മിക മരണം യുകെയിലെയും ഓസ്‌ട്രേലിയയിലെയും മലയാളി സമൂഹങ്ങൾക്ക് ഏറെ വേദനയുളള വാർത്തയാണ്.
യുകെയിൽ ക്ലിനിക്കൽ ഫർമസിസ്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്നു നേഹ. നേഹയുടെ മാതാപിതാക്കൾ എറണാകുളം കൂത്താട്ടുകുളം സ്വദേശികളാണ്. 2021 ഓഗസ്റ്റ് 21നാണ് ഓസ്ട്രേലിയയിൽ താമസമായ മലയാളി കുടുംബമായ ബേബി ഏബ്രഹാം, ലൈസ ബേബി എന്നിവരുടെ മകൻ ബിനിൽ ബേബിയുമായുള്ള വിവാഹം കഴിഞ്ഞത്. ബിനിലിന്റെ മാതാപിതാക്കൾ കോട്ടയം പാല സ്വദേശികളാണ്. വിവാഹ ശേഷം ഓസ്‌ട്രേലിയയിലേക്ക് യാത്രയാകുന്നതിന്റെ സന്തോഷം പങ്കിടാന്‍ കൂട്ടുകാരികള്‍ക്കൊപ്പം വിട വാങ്ങല്‍ വിരുന്ന് നടത്തി മടങ്ങി എത്തിയതാണ് നേഹ ജോര്‍ജ്. തുടർന്ന് ഇന്നു രാവിലെ കുഴഞ്ഞു വീഴുകയായിരുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രമധ്യേ മരണം സംഭവിച്ചു.
നേഹയുടെ ആകസ്മിക മരണത്തിൽ യുകെ ബ്രൈറ്റണിലെ മലയാളി അസോസിയേഷൻ പ്രവർത്തകരും ഓസ്ട്രേലിയയിലെ ഡാർവിൻ മലയാളി അസോസിയേഷൻ പ്രവർത്തകരും അനുശോചനം അറിയിച്ചു. മരണത്തെ തുടർന്നുള്ള തുടർ നടപടികൾക്കും ക്രമീകരണങ്ങൾക്കുമായി ബ്രൈറ്റണിലെ മലയാളി അസോസിയേഷൻ പ്രവർത്തകർ നേഹയുടെ കുടുംബത്തിനൊപ്പമുണ്ട്. മാതാവ്: ബീന ജോർജ്. സംസ്കാരം പിന്നീട്.
അതേസമയം ബ്രിട്ടനിലെ ലീഡ്സിൽ ബസ് കാത്തുനിൽക്കവെ കാറിടിച്ചു മരിച്ച മലയാളി വിദ്യാർഥിനി ആതിരയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി. ബ്രിട്ടനിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമം.
ഇതിനുള്ള നടപടികൾ വേഗത്തിലാക്കാൻ സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ ഇടപെട്ട് പ്രവർത്തിക്കുന്നുണ്ട്. ബർമിങ്ങാമിലെ ഇന്ത്യൻ കോൺസുലേറ്റിൽനിന്നുള്ള ഉദ്യോഗസ്ഥർ ഇന്നലെ ലീഡ്സ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഡോ. സാബു ഘോഷുമായും ആതിരയുടെ ലീഡ്സിലുള്ള ബന്ധുവുമായും സംസാരിച്ചു. യുകെയിൽ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു; അന്ത്യം ഇന്ന് ഭർത്താവിന്റെ അടുത്ത് പോകാനിരിക്കെ
പൊലീസ് നടപടികൾ പൂർത്തിയായാലുടൻ തുടർ നടപടികൾ സ്വീകരിക്കാമെന്നാണ് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. ഇതിനിടെ കേസ് അന്വേഷിക്കുന്ന വെസ്റ്റ് യോർക്ക്ഷെയർ പൊലീസിലെ രണ്ടു ഉദ്യോഗസ്ഥർ ഇന്നലെ ആതിരയുടെ ബന്ധുവിന്റെ വീട്ടിലെത്തി കേസിന്റെ പുരോഗതികൾ ധരിപ്പിച്ചു. പോസ്റ്റുമോർട്ടം പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ന് കോറോണറുടെ നിർദേശം ലഭിച്ചശേഷമാകും മറ്റു കാര്യങ്ങളുടെ പുരോഗതി.
തിരുവനന്തപുരം തോന്നയ്ക്കൽ പട്ടത്തിൻകര അനിൽകുമാർ – ലാലി ദമ്പതികളുടെ മകളാണ് മരിച്ച ആതിര അനിൽകുമാർ (25). ഭർത്താവ് രാഹുൽ ശേഖർ. ഇവർക്ക് ഒരു മകളുമുണ്ട്. ലീഡ്സിലെ ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ പ്രോജക്ട് മാനേജ്മെന്റ് വിദ്യാർഥിനിയായിരുന്നു ആതിര.