വാട്ട്സ്ആപ്പ് ഉപയോഗിക്കാന്‍ ഭര്‍ത്താവ് സമ്മതിച്ചില്ല ;മലയാളി യുവതി ജീവനൊടുക്കി

കോയമ്പത്തൂര്‍.സോഷ്യല്‍ മീഡിയായിലെ അമിത ഉപയോഗം കണ്ട ഭര്‍ത്താവ് വാട്ട്സ്ആപ്പും ഫെയ്സ്ബുക്കും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മലയാളിയായ ഇരുപതുകാരി ഭാര്യ ജീവനൊടുക്കി.അപര്‍ണ’ എന്ന 20 കാരി കോയമ്പത്തൂരിലെ കൗണ്ടപ്പാളത്തിലെ വീട്ടിലാണ് തൂങ്ങി മരിച്ചത്.അപര്‍ണയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതിനു മുന്‍പു തന്നെ അവര്‍ മരിച്ചിരുന്നു. അതേസമയം, whatsapp_facebookഅപര്‍ണയുടെ മരണത്തില്‍ മനംനൊന്ത് കുമാര്‍ വീടിന്റെ ടെറസില്‍ നിന്നു ചാടുന്നതിന് ശ്രമിച്ചുവെങ്കിലും ബന്ധുക്കള്‍ തടയുകയായിരുന്നു. ലോറി ഡ്രൈവറായ ഭര്‍ത്താവ് കുമാര്‍ ജോലിയാവശ്യത്തിനായി എപ്പോഴും പുറത്തായിരിക്കും. ഈ സമയത്ത് അപര്‍ണ സോഷ്യല്‍ മീഡിയകളില്‍ സജീവമാകുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു.

എപ്പോഴും വാട്ട്സ്ആപ്പും ഫെയ്സ്ബുക്കും ഉപയോഗിക്കുന്നതിനെച്ചൊല്ലി തിങ്കളാഴ്ച ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് കുമാര്‍ ഫോണ്‍ എടുത്തുമാറ്റി. പിന്നീട് മറ്റൊരു ഫോണില്‍ നിന്ന് സഹോദരനെ വിളിച്ച് വിവരം പറഞ്ഞതിനു ശേഷം അപര്‍ണ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top